ഇന്നും പത്മരാജൻ ചിത്രങ്ങൾക്ക് ഒരു വലിയ സ്ഥാനം തന്നെയുണ്ട്. വ്യത്യസ്തമായ കഥകൾ ആയിരുന്നു ചിത്രങ്ങളിലൂടെ പറഞ്ഞത്. ശാരി എന്ന നടിയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്ത ചിത്രങ്ങൾ കൂടിയാണ് ദേശാടനക്കിളികൾ കരയാറില്ല, നമുക്ക് പാർക്കാൻ മുന്തരിത്തോപ്പുകൾ എന്നി ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ താൻ അഭിനയിച്ച ചിത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ട സിനിമ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആണെങ്കിലും തന്റെ ഇഷ്ട ചിത്രം അന്നും എന്നും ദേശാടനക്കിളി കരയാറില്ല എന്ന ചിത്രമാണ് എന്നാണ് ശാരി പറയുന്നത്.
വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ശാരി അവതരിപ്പിച്ച സാലിയുടേത്. പല ഘട്ടങ്ങളിലും നിമ്മിയുടെ താങ്ങും പിന്തുണയും സാലി തന്നെയാണ്. എന്നാൽ ഫ്രെയിമിന് പുറത്ത് നേരെ തിരിച്ചാണ് എന്നാണ് താരം പറയുന്നത്. സിനിമാസെറ്റിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്നത് കാർത്തികയായിരുന്നു എന്നാണ് താരം പറയുന്നത്. സിനിമ മേഖലയിലെ ആരുമായും താൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല എന്നും എന്നാൽ കാർത്തികയുടെ ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. എപ്പോഴും ഫോൺ വിളിക്കുകയോ കാണാറ് ഒന്നും തന്നെ ചെയ്യാറില്ലെങ്കിലും നേരിൽ കണ്ടാൽ ഞങ്ങൾ കുറെ നേരം ഇരുന്നു ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും ശാരി പറഞ്ഞു.
സിനിമ മേഖലയിലെ ആരുമായി ഞാൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല. എന്നിരുന്നാലും സംസാരിക്കാറുള്ളത് കാർത്തികയുമായാണ്. പക്ഷെ എപ്പോഴും ഫോണിൽ സംസാരിക്കുകയോ കാണുകയോ ചെയ്യാറില്ല. എന്നാൽ ഞങ്ങൾ നേരിൽ കണ്ടാൽ കുറെ നേരം ഇരുന്നു സംസാരിക്കാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സഹായിച്ച വ്യക്തികളിൽ ഒരാൾ കാർത്തികയാണ്. ആദ്യ സിനിമയിൽ പോലും സെറ്റിലൊക്കെ വച്ച് എന്നെ സഹായിക്കുകയും എനിക്ക് ഡയലോഗെല്ലാം പറഞ്ഞു പഠിപ്പിച്ചു തരുന്നത് കാർത്തിയാകയായിരുന്നു. ഇപ്പോഴും ആ ബന്ധം നിലനിർത്തുന്നുണ്ട്.

മലയാളത്തിൽ ആദ്യമായി സ്വവർഗാനുരാഗം തുറന്നു സംസാരിച്ച, ആ ബന്ധത്തിന്റെ തീവ്രത പറഞ്ഞ ചിത്രമാണ് 1986ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദേശാടനക്കിളികൾ കരയാറില്ല. രണ്ട് പെൺസുഹൃത്തുക്കളുടെ ഇടയിൽ അവർ പോലും അറിയാതെ വളരുന്ന സ്നേഹത്തെ വളരെ മനോഹരമായാണ് ചിത്രത്തിൽ ആവിഷ്കരിച്ചത്. അശ്ലീലം എന്ന കാറ്റഗറിയിൽ മലയാളികൾ മാറ്റിനിർത്തിയ സ്വവർഗാനുരാഗത്തെ കാഴ്ചക്കാരുടെ മനസ്സിൽ തങ്ങി നിൽക്കത്തക്ക കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചത് പത്മരാജന്റെ ബ്രില്യൻസ് തന്നെയാണ്.