Latest News

പ്രണയിക്കാത്ത നേരങ്ങളില്‍ ഞാന്‍ വെറും ജഡമാണ്: ഷക്കീല

Malayalilife
 പ്രണയിക്കാത്ത നേരങ്ങളില്‍ ഞാന്‍ വെറും ജഡമാണ്:  ഷക്കീല

 മലയാള സിനിമ ലോകത്ത് ഒരു കാലത്ത്  മിന്നും താരം ആയിരുന്നു ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവാക്കളുടെ  പ്രിയങ്കരിയായി മാറാനും താരത്തിന് സാധിച്ചു.  പലപ്പോഴും ഷക്കീല തന്നെ വീട്ടിലെ പ്രതീകൂല സാഹചര്യത്തില്‍ നിന്നുമാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയത് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.  കരിയറിലെ തുടക്കകാലത്താണ് സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് ഗ്ലാമറസായിട്ടുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടി  തന്റെ പ്രണയാനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്.

പ്രണയമില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. പ്രണയമാണ് എന്റെ ജീവന്‍. പ്രണയിക്കാത്ത നേരങ്ങളില്‍ ഞാന്‍ വെറും ജഡമാണ്. കുട്ടിക്കാലം തൊട്ടേ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരുന്നു. ഓരോ കാലത്തും എന്റെ ജീവിതത്തിലേക്ക് ഓരോ പുരുഷന്‍ കടന്നുവന്നു. എല്ലാ പ്രണയത്തിലും ഞാന്‍ വേദനിച്ചിട്ടുണ്ട്. നിരന്തരമായി കരഞ്ഞിട്ടുണ്ട്. ചെറുപ്പകാലത്തെ പ്രണയത്തിനു ശരീരവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പില്‍ക്കാലത്ത് ശരീരം, മദ്യം, പുകവലി എന്നിവയെല്ലാം പ്രണയത്തിനൊപ്പം ആവേശം കൂട്ടുന്ന ചേരുവകളായി കടന്നുവന്നു.

എല്ലാ നിമിഷങ്ങളും പ്രണയത്തിന്റെ നിമിഷങ്ങളായി മാറി. എന്റെ കാമുകന്മാരില്‍ നിന്നും ഞാനൊന്നും സ്വന്തമാക്കിയിട്ടില്ല. ഒരു വിലയേറിയ സമ്മാനം പോലും ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്നാലും ഓരോ കാമുകന്മാരും ഓരോ കാരണങ്ങളാല്‍ തെറ്റിപ്പോവുകയാണ് ഉണ്ടാവാറ്. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. ആരെയും കുറ്റപ്പെടുത്തുന്നതിലൊന്നും അര്‍ത്ഥമില്ലായെന്നു തോന്നുന്നു. 

Read more topics: # Actress shakeela words about love
Actress shakeela words about love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES