Latest News

ഇന്നലെ ഒരുപെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരിഎറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു; ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ; കുറിപ്പ് പങ്കുവച്ച് സീമ ജി നായർ

Malayalilife
ഇന്നലെ ഒരുപെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരിഎറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു; ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ; കുറിപ്പ് പങ്കുവച്ച് സീമ ജി നായർ

ബിഗ് ബോസിന്റെ വിജയിയെ മോഹൻലാൽ കാത്തിരിപ്പിന് വിരാമിമിട്ട് കൊണ്ട്  കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  ഇത്തവണ ദിൽഷ പ്രസന്നനാണ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം സ്വന്തമാക്കിയത്.  ഒരു വനിത മത്സരാർത്ഥി ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ർന്നാൽ ഇപ്പോൾ വിജയിയായ നർത്തകി ദിൽഷ പ്രസന്നനെ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നവർക്കെതിരെ നടി സീമ.ജി.നായർ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സീമയുടെ കുറിപ്പ് –

ശുഭദിനം ..ഇന്നലെ ബിഗ്‌ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ..ഗ്രാൻഡ് ഫിനാലെയായിരുന്നു..ജയിച്ചവർക്കും ..ഫൈനലിൽ വരാതെ പോയവർക്കും എന്റെ അഭിനന്ദനങ്ങൾ ..കാരണം എല്ലാവരും ഒന്നാം സ്ഥാനത് എത്താൻ ആഗ്രഹിച്ചവർ ആണ് ..അതിനു വേണ്ടി പരിശ്രമിച്ചവർ ആണ് ..ഇന്നലെ ഒരുപെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരിഎറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു ..അതും വളരെ മോശമായ രീതിയിൽ ..എന്തിനു വേണ്ടിയാണിതെന്നു മനസിലാകുന്നില്ല ..ആർക്കു വേണ്ടി ..ആരെ സന്തോഷിപ്പിക്കാൻ വേണ്ടി ..ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടേണ്ടതിനു പകരം ..അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു ..ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ ..ആ കമന്റുകൾ കണ്ടപ്പോൾ തോന്നി ..ഇവർക്കാർക്കും അമ്മയോ ..സഹോദരിയോ ..മകളോ ..ഭാര്യയോ ..ഇല്ലാത്തവർ ആണോന്ന് ..കാലം ഇത്രയും പുരോഗമിച്ചു എന്ന് പറയുമ്പോളും ..നമ്മുടെ മനസ്സ് പുരോഗമിക്കുന്നില്ലെങ്കിൽ എന്ത് പറയാൻ ആണ്..

ബ്ലെസ്ലിയെയും റിയാസ് സലീമിനെയും പിന്നിലാക്കിയാണ് ദിൽഷ പ്രസന്നൻ ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കൻഡ് റണ്ണറപ്പായത്. ധന്യ, ദിൽഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനല് സിക്‌സിൽ എത്തിയ മത്സരാർത്ഥികൾ. ഏറ്റവും കൂടുതൽ വിജയ സാധ്യത കൽപ്പിച്ച മത്സരാർത്ഥികളാണ് അവസാന നിമിഷം വരെ പോരാടിയത്.

Actress seema g nair words about dilsha prasannan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES