Latest News

സൂഫിയും സുജാതയിലെ ആ ശബ്ദം എന്റേത്; ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കാൻ എന്റെ ശബ്ദത്തിന് കഴിഞ്ഞതിൽ സന്തോഷം എന്ന് സീമ ജി നായർ

Malayalilife
സൂഫിയും സുജാതയിലെ ആ ശബ്ദം എന്റേത്; ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കാൻ എന്റെ ശബ്ദത്തിന് കഴിഞ്ഞതിൽ സന്തോഷം എന്ന്  സീമ ജി നായർ

ലയാള  സിനിമ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയാണ് സീമ ജി നായർ. പ്രേക്ഷകരുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി  കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി സീമ നിറഞ്ഞ് നിൽക്കുകയുമാണ്. സാമൂഹ്യ സേവന രംഗത്തും താരം ഏറെ സജീവമാകാറുണ്ട്. എന്നാൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ  സൂഫിയിലും സുജാതയിലും കലാരഞ്ജിനിക്ക് ശബ്‍ദം നൽകിയ അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സീമ.സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് സീമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പാട്ടുകാരിയാകാൻ മോഹിച്ച ഞാൻ അഭിനേത്രിയായി എങ്കിൽ അതിനു വിധി എന്നെ പറയാനാകൂ. എനിയ്ക്ക് ഏതെങ്കിലും ഒരു കഥാപത്രം വേണം എന്നൊന്നും ഇല്ല, വേലക്കാരി ആണെങ്കിലും അമ്മൂമ്മ ആണെങ്കിലും, അത് എനിയ്ക്ക് ലഭിക്കുന്ന ബോണസ് ആണ്; കഴിവുണ്ട് എന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

ഒരിക്കലും ഡബ്ബിങ് എന്റെ പ്രൊഫഷൻ ആക്കി മാറ്റാൻ എനിക്ക് ആകില്ല. കാരണം ജീവിതത്തിൽ എനിക്ക് അല്ലാതെ മറ്റൊരാൾക്ക് ശബ്ദം നൽകുന്നത് ഇത് ആദ്യമായിട്ടാണ്. ഇതിനു മുൻപ് കുറെ സിനിമകളിൽ കുറെ അമ്മ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കാമോ എന്ന് ചോദിച്ചു വന്നിരുന്നു. പക്ഷെ എനിക്ക് അപ്പോൾ ശബ്ദം കൊടുക്കാൻ പറ്റിയിരുന്നില്ല. പറ്റിയിരുന്നില്ല എന്ന് മാത്രമല്ല, ഒന്നാമത് എന്റെ ഒരു ശബ്‍ദം കേരളത്തിൽ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതാണ്. അഭിനയത്തിൽ നിറയുന്നതോടൊപ്പം മിക്ക കഥാപത്രങ്ങൾക്കും എന്റെ ശബ്ദം കൂടി നിറയുന്നതോടെ ആളുകൾക്ക് വിരസത അനുഭവപ്പെട്ട് തുടങ്ങും. അതുകൊണ്ടാണ് ഇത് വരെ ആർക്കും ശബ്ദം കൊടുക്കാതെ ഇരുന്നത്. ആ ജോലി ചെയ്യാൻ പറ്റുന്ന ആളുകൾ ഇവിടെ ഉണ്ട്.

അയ്യപ്പനും കോശിയിലും ബിജുവിന്റെ ഭാര്യ ആയി വേഷമിട്ട ഗൗരിക്കുവേണ്ടി ഡബ്ബ് ചെയ്യാൻ സച്ചി എന്നെ വിളിച്ചിരുന്നു. പക്ഷേ അന്ന് ഞാൻ തിരുവനന്തപുരത്ത് ഒരു ഷൂട്ടിൽ ആയിരുന്നു. അന്ന് എനിക്ക് ചെല്ലാൻ കഴിഞ്ഞില്ല. കുറെ ദിവസങ്ങൾക്ക് ശേഷമേ ആ ഷൂട്ടിൽ നിന്നും ഞാൻ ഫ്രീ ആകുമായിരുന്നൊള്ളൂ. പക്ഷെ അതിന് ആപ്റ്റായ ശബ്ദം സച്ചി അപ്പോഴേക്കും കണ്ടെത്തുകയും ചെയ്തു. എങ്കിലും സച്ചിയുടെ പെട്ടെന്നുള്ള വിയോഗം എന്നെ വല്ലാതെ , എന്റെ മനസ്സിന്റെ മനസ്സിനെ ആകെ പിടിച്ചുലച്ചു കളഞ്ഞു. കാരണം ആ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെങ്കിലും സച്ചിയുടെ ഒപ്പം അദ്ദേഹത്തിന്റെ ഒരു പ്രെസൻസ് ഉള്ള സിനിമയുടെ ഭാഗം ആകാൻ കഴിഞ്ഞേനെ. ഇപ്പോൾ അതൊരു സങ്കടമായി തന്നെ മനസ്സിൽ നിറയുന്നു.

സൂഫിയുടെയും സുജാതയുടെയും കഥയിൽ ചേച്ചിക്കുവേണ്ടി ഡബ്ബ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് ചേച്ചി ചെന്നൈയിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ ആദ്യം ഒന്ന് പരുങ്ങി. കാരണം ഞാൻ ആർക്കും ഇതിനു മുൻപ് ഡബ്ബ് ചെയ്തിട്ടില്ല. പക്ഷെ ചേച്ചിക്ക് ചെന്നൈയിൽ നിന്നും വരാൻ ആകില്ല. പിന്നെ, രണ്ടുപേരുടെയും ശബ്ദം ഏകദേശം ഒരേ പോലെ ആണല്ലോ എന്നൊക്കെ ചേച്ചി ധൈര്യം തന്നപ്പോൾ ഏറ്റെടുക്കുകയായിരുന്നു. അതിൽ നീതി പുലർത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. സിനിമ കണ്ട കുറെ ആളുകൾ എന്നെ വിളിച്ചു. സീമയുടെ ശബ്ദം ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി മാറ്റി എന്ന് എല്ലാവരും അഭിപ്രായവും പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

മുൻപും ഞാൻ ഒരുപാട് അമ്മ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അതിനൊക്കെ ശബ്‍ദം കൊടുത്തുള്ള എക്സ്പീരിയൻസും എനിക്കുണ്ട്. അപ്പോൾ ചേച്ചിയുടെ അമ്മ കഥാപാത്രമായി മാറിയപ്പോൾ വളരെ പ്രയാസമായി ഒന്നും തോന്നിയില്ല. പക്ഷേ ഡബ്ബിങ് ആർട്ടിസ്റ്റായി മാറാൻ എനിക്ക് താത്‌പര്യം ഇല്ല. ഇതേ പോലെ എന്തെങ്കിലും എമർജൻസി സിറ്റുവേഷൻ വന്നെങ്കിൽ മാത്രമേ ഞാൻ എന്റെ ശബ്‍ദം മറ്റൊരാൾക്ക് ഇനി നല്കുകയുളളൂ.

Actress seema g nair give voice in soofiyum sujathayum

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES