നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്പോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്; കുറിപ്പ് പങ്കുവച്ച് നടി സനുഷ

Malayalilife
നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്പോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്; കുറിപ്പ് പങ്കുവച്ച് നടി സനുഷ

ബാലതാരമായി തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സനുഷ. തുടർന്ന് നിരവധി സിനിമകളിൽ നായികയായി തിളങ്ങുകയും ചെയ്തിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. എന്നാൽ  ഇപ്പോള്‍ തടിയെ പരിഹസിക്കുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സനൂഷ. തന്നെക്കാളധികം തന്റെ ശരീരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോടായി ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം പറഞ്ഞുകൊണ്ടാണ് സനുഷ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

സോഷ്യൽ മീഡിയയിലിലൂടെ  നടി പങ്കുവച്ച   കുറിപ്പിനൊപ്പം രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കൂ. യെസ് ഐ ലോസ്റ്റ് വെയിറ്റ്, സ്റ്റോപ് ബോഡിഷെയിമിങ്, ഐ ലവ് മൈ ബോഡി തുടങ്ങിയ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.

സനൂഷയുടെ കുറിപ്പ്,

 ഓ അതെ!! എന്റെ തടിയെക്കുറിച്ച് പറയുന്ന എല്ലാവരോടും, എന്നെക്കാളധികം എന്റെ ശരീരഭാരത്തെക്കുറിച്ച് ആകുലപ്പെടുന്നവരോട്  പ്രിയപ്പെട്ടവരെ നിങ്ങള്‍ ജീവിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സുന്ദരിയായി ഇരിക്കാനും വേണ്ടിമാത്രമല്ല. ആരുടെയെങ്കിലും ശരീരത്തിന്റെ പേരില്‍ ഒരുപാട് ചോറിച്ചില്‍ വരുമ്പോള്‍ എപ്പോഴും ഒന്ന് ഓര്‍ക്കണം, നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്പോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്. നിങ്ങളും പെര്‍ഫെക്ട് അല്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Actress sanusha new post about body shamming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES