Latest News

മെലിഞ്ഞ് സുന്ദരിയായത് വെറുതെയല്ല; രണ്ടാം വരവിൽ തിളങ്ങാന്‍ ഒരുങ്ങി വീണ്ടും സനൂഷയെത്തുന്നു; ചിത്രം വൈറൽ

Malayalilife
topbanner
മെലിഞ്ഞ് സുന്ദരിയായത് വെറുതെയല്ല; രണ്ടാം വരവിൽ തിളങ്ങാന്‍ ഒരുങ്ങി  വീണ്ടും സനൂഷയെത്തുന്നു; ചിത്രം വൈറൽ

ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറി തീര്‍ന്ന താരമാണ് നടി സനുഷ. നടി സിനിമാ ലോകത്തെത്തിയിട്ട് 22 വര്‍ഷത്തോളമായി, ഈ കാലയളവില്‍ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സക്കറിയായുടെ ഗര്‍ഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമര്‍ശവും ഫിലിം ഫെയര്‍ പുരസ്‌കാരവും സൈമ പുരസ്‌കാരവും എല്ലാം സനുഷ നേടുകയുണ്ടായി.

അതിന് ശേഷം കന്നഡയിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച മേഖലയിലെല്ലാം തന്നെ താരം മികവ് പുലര്‍ത്തിയ താരത്തിനെ അങ്ങനെ പ്രേക്ഷകര്‍ മറക്കാനിടയില്ല. 2016ല്‍ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയാണ് സനൂഷ അവസാനം അഭിനയിച്ച മലയാളചിത്രം. പിന്നീട് മലയാളത്തില്‍ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. 2019ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെര്‍സിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

കൊവിഡ് കാലത്ത് താന്‍ വിഷാദ രോഗത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചു പോലും ചിന്തിച്ചിരുന്നുവെന്ന തുറന്നു പറച്ചിലുമായി താരം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. വളരെയേറെ ഭയപ്പെട്ട സമയമായിരുന്നു അതെന്നും സനുഷ പറഞ്ഞിരുന്നു. വീട്ടുകാരെ പോലും അറിയിച്ചിരുന്നില്ല.

മരുന്നുകള്‍ കഴിച്ചു തുടങ്ങിയതിന് ശേഷം ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന ഘട്ടത്തിലാണ് വിഷയം വീട്ടില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി. നിനക്ക് പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവര്‍ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളില്‍ എത്തുമ്പോള്‍ എത്രയൊക്കെ നമ്മള്‍ ഫ്രീ ആയാലും അതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ലെന്നും സനൂഷ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ, സനൂഷ വീണ്ടും മലയാള സിനിമാ ലോകത്തേക്ക് എത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടി തന്നെയാണ് ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലതാരമായി മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്ന സനൂഷ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. താരം തന്നെയാണ് ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിലില്‍ സനൂഷ കാശ്മീരിലായിരുന്നു. അതെ പോലെ ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു. സിനിമാ പ്രവേശനം സൂചിപ്പിക്കുന്ന തരത്തില്‍ മെലിഞ്ഞു സുന്ദരിയായ ഫോട്ടോകള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മലയാള സിനിമാ ലോകത്തേയ്ക്ക് തിരികെയെത്തുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നത്,

Read more topics: # Actress sanusha,# new pic goes viral
Actress sanusha new pic goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES