Latest News

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി; നിഷ്‌കളങ്കമായ പെരുമാറ്റം; തുറന്ന് പറഞ്ഞ് സാനിയ ഇയ്യപ്പൻ

Malayalilife
 ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി; നിഷ്‌കളങ്കമായ പെരുമാറ്റം; തുറന്ന് പറഞ്ഞ് സാനിയ ഇയ്യപ്പൻ

ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്.അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 

 കരിയറില്‍ നല്ലൊരു ബ്രേക്ക് കിട്ടിയ സിനിമയാണ് ലൂസിഫര്‍ എന്ന് പറയുകയാണ് സാനിയ ഇയ്യപ്പന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തില്‍ മികച്ച ഒരു വേഷമാണ് സാനിയയ്ക്ക് കിട്ടയത്. കഥാപാത്രത്തോട് പൂണമായും നീതി പുലര്‍ത്തിയ നടിയ്ക്ക് മികച്ച സഹതാരത്തിനുള്ള സൈമ പുരസ്‌കാരവും ലഭിച്ചിരുന്നു. ഒരു സംവിധായകന്‍ എന്നതിനപ്പുറം നടന്‍ കൂടെയാണ് രാജു ഏട്ടന്‍. അതുകൊണ്ട് തന്നെ ഒരു രംഗം എങ്ങിനെ വേണം എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ചെയ്തു കാണിച്ചു തരും. എന്നിട്ട്, ഇത് എന്റെ വേര്‍ഷന്‍, സാനിയ്ക്ക് ഇനി സ്വന്തം ശൈലിയില്‍ നോക്കാം എന്ന് പറയും. ഒരോ ചെറിയ രംഗത്തിനും അത്രയേറെ എഫേര്‍ട്ട് എടുക്കുന്ന സംവിധായകനാണ് രാജു ഏട്ടന്‍.

രാജു ഏട്ടന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ വിവേക് ഒബേറിയോ സാറിനൊപ്പമൊക്കെയാണ് അഭിനയിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. സെറ്റില്‍ എത്തിയപ്പോള്‍ ശരിക്കും പേടിച്ചു. പക്ഷെ അദ്ദേഹം എന്നെ വളരെ കംഫര്‍ട്ട് ആക്കി നിര്‍ത്തി. ഓരോ രംഗവും മികച്ചത് ആവുന്നുണ്ടെങ്കില്‍, അതിന് കാരണം നമ്മുടെ ടീം അത്രയും മികച്ചതായിരുന്നു എന്നതാണ്. കൂടെ അഭിനയിക്കുന്നവരും നില്‍ക്കുന്നവരും എല്ലാം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു.

മഞ്ജു വാര്യരുടെ മകളായിട്ടാണ് സാനിയ ലൂസിഫര്‍ എന്ന ചിത്ത്രതില്‍ അഭിനയിച്ചത്. ചിത്രത്തില്‍ എനിക്ക് ഏറ്റവും അധികം എഫേര്‍ട്ട് എടുത്ത രംഗത്ത് അത് അത്രയും മികച്ചതായി വരാന്‍ കാരണം മഞ്ജു ചേച്ചിയില്‍ നിന്നും കിട്ടിയ അടിയാണ്. മഞ്ജു ചേച്ചി ആ രംഗത്ത് ശരിയ്ക്കും അടിയ്ക്കുകയായിരുന്നു.‘

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി. നിഷ്‌കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിയ്ക്കൊപ്പം ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞു. സീന്‍ ശരിയായോ എന്ന് ചേച്ചിയോട് ചോദിക്കും. നന്നായിട്ടുണ്ട് മോളെ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. അത് എനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിയ്ക്ക് കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല. ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു ചേച്ചി. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താല്‍പ്പര്യം,’ എന്നും സാനിയ പറഞ്ഞു.

Actress saniya iyyappan words about manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES