സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ട് വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്; എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല: സാനിയ

Malayalilife
സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ട് വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്; എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല: സാനിയ

ബാലതാരമായെത്തി പിന്നീട് ക്വീനിലൂടെ നായികയായി തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. അഭിനയത്തിന് പുറമേ മികച്ച നര്‍ത്തകി കൂടിയാണ് താരം.  സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോൾ താരം വസ്ത്രധാരണത്തിന്റെ പേരിൽ ഉള്ള വിമർശനങ്ങൾക്ക് ഒരു മാധ്യമത്തിന് നക്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

സിനിമയില്‍ വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്‌റെ വസ്ത്രധാരണം എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്, സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് ഇത് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്.

എവിട എന്തുമോശം, അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹ മാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. നെഗറ്റിവിറ്റികളെ മലയാളികള്‍ എറ്റവും പിന്തുണയ്ക്കുന്നു. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. മുന്‍പത്തേതില്‍ നിന്ന് വിമര്‍ശിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണയ്ക്കുന്നവരുമുണ്ട്. രണ്ടുതരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരു ആളിനെ നല്ല വ്യക്തിത്വത്തിനുടമാണെന്ന് വിശ്വസിക്കുന്നു.

Actress saniya iyyappan words about her costume

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES