ബാലതാരമായെത്തി പിന്നീട് ക്വീനിലൂടെ നായികയായി തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. അഭിനയത്തിന് പുറമേ മികച്ച നര്‍ത്തകി കൂടിയാണ് താരം. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോൾ തന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല എന്ന് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
”സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്.”
”എവിടെ എന്തു മോശം അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നു. നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍” എന്നും സാനിയ പറഞ്ഞു.