ആട്, സക്കറിയയുടെ ഗര്ഭിണികള് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്മ്മാതാവും നിര്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി ആണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ പൈസ ലാഭിക്കാന് വേണ്ടി മാത്രമാണ് താന് നിര്മ്മിച്ച സിനിമകളില് അഭിനയിച്ചതെന്ന് നടിയും നിര്മ്മാതാവുമായ സാന്ദ്ര തോമസ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.
ഞാന് സിനിമയില് അഭിനയിച്ചത് എന്തു കൊണ്ടാണെന്ന് വെച്ചാല് ഞാന് ആദ്യത്തെ ഒന്നു രണ്ട് പടങ്ങള് ചെയ്തു കഴിഞ്ഞപ്പോള് പ്രമോഷന് വേണ്ടി ആര്ട്ടിസ്റ്റുകളെ വിളിച്ച് കഴിഞ്ഞാല് വരില്ല. ഒന്ന് വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാല് പിടിക്കേണ്ട അവസ്ഥയാണ്. ഞാന് മടുത്തു.
അപ്പോള് എന്നെ നാല് പേര് അറിയുമെങ്കില് ഞാന് ഇങ്ങനെ ചോദിച്ച് മടുക്കേണ്ടല്ലോ. ഈ ചെറിയ ചെറിയ സ്ഥലങ്ങളില് എനിക്ക് തന്നെ പോവാമല്ലോ. അഭിനേതാക്കളായ നിര്മ്മാതാക്കള്ക്ക് ഇങ്ങനെയൊരു സ്പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസര് ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും സാന്ദ്ര പറഞ്ഞു.