Latest News

പ്രസവരക്ഷ ചെയ്യാന്‍ അമ്മ അമേരിക്കയിലെത്തി; തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടിയെന്ന് സംവൃത സുനിൽ

Malayalilife
പ്രസവരക്ഷ ചെയ്യാന്‍ അമ്മ അമേരിക്കയിലെത്തി; തടി കുറയ്ക്കാന്‍ ബുദ്ധിമുട്ടിയെന്ന് സംവൃത സുനിൽ

സികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വച്ച താരമാണ് സംവൃത സുനിൽ.  തുടർന്ന് നിരവധി അവസരങ്ങളായിരുന്നു സംവൃതയെ തേടി മലയാള സിനിമയിൽ നിന്നും ലഭിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംവൃത-അഖില്‍ ദമ്പതിമാര്‍ക്ക്  രണ്ടാമതും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ആദ്യ പ്രസവശേഷം തടി കുറയ്ക്കാന്‍ വലിയ ബുദ്ധിമുട്ട് തോന്നിയില്ല എന്നും  എന്നാല്‍ രണ്ടാമത്തത് അങ്ങനെ ആയിരുന്നില്ല എന്ന് തുറന്ന് പറയുകയാണ് സംവൃത.

പ്രസവ ശേഷം മരുന്ന് കഴിക്കാനൊന്നും എന്നോട് പറയണ്ടാന്ന് എന്റെ രണ്ടാമത്തെ പ്രസവത്തിന് മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു. ലേഹ്യങ്ങളും രസായനങ്ങളുമൊക്കെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, വണ്ണം വയ്ക്കാനുള്ള സാധ്യതയും കൂടും. പിന്നെ അത് കുറയ്ക്കാന്‍ ബുദ്ധിമുട്ടണം. കഴിഞ്ഞ തലമുറയിലുള്ളവര്‍ നന്നായി അധ്വാനിച്ചിരുന്നു. ഇപ്പോള്‍ അതുമില്ല. എണ്ണ തേച്ചുള്ള വേതു കുളി മുടക്കിയില്ല. ഗര്‍ഭകാലം മുതലേ പച്ചക്കറികളും പ്രോട്ടീനും കൂടുതല്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ശീലമാക്കിയിരുന്നു. ആദ്യ മൂന്ന് മാസം ഛര്‍ദ്ദിയും ക്ഷീണവും കാരണം ഭക്ഷണത്തോട് വലിയ കൊതി ഉണ്ടായിരുന്നില്ല. പിന്നെ മധുരം ഒഴിവാക്കി.

വളരെ ഹെല്‍തി ആയിട്ടാണ് കഴിച്ചിരുന്നത്. പ്രസവശേഷം പഴയ ശരീരഭാരത്തിലേക്ക് പോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ഡെലിവറിയ്ക്ക് ശേഷം വണ്ണം കുറഞ്ഞു. രണ്ടാമത്തേതിന് ശേഷം വണ്ണം കുറയ്ക്കല്‍ അത്ര എളുപ്പമായിരുന്നില്ല. ഞാനും അഖിയും നല്ല ഹെല്‍ത്ത് കോണ്‍ഷ്യസ് ആണ്. വണ്ണം വയ്ക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് പ്രസവശേഷം വ്യായാമം ചെയ്യാന്‍ പറ്റുമെന്നായപ്പോള്‍ ത്‌നെ നടപ്പ് തുടങ്ങി. വീട്ടില്‍ ചെറിയൊരു ജിമ്മുണ്ട്. അവിടെ ചെറുതായി വര്‍ക്കൗട്ട് ചെയ്യും. അതാണ് ഫിറ്റ്‌നെസ് സീക്രട്ട്.

Actress samvritha sunil words about delivery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES