Latest News

എന്തൊരു നാണക്കേടാണിത്; ഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടിമാർ രംഗത്ത്

Malayalilife
 എന്തൊരു നാണക്കേടാണിത്; ഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടിമാർ രംഗത്ത്

ടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കോടതിയിൽ കൂറുമാറിയതിനെ തുടർന്ന് പ്രതികരണവുമായി നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുവരും  പ്രതികരണം തങ്ങളുടെ  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടത്തിയത്.  റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്  പേരെടുത്ത് വിമര്‍ശിച്ചായിരുന്നു. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരെയാണ്   റിമ പോസ്റ്റിലൂടെ പേരെടുത്ത് വിമര്‍ശിച്ചിരിക്കുന്നത്. 

 ചില സഹപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന സമയത്ത് അവള്‍ക്കെതിരെ തിരിഞ്ഞത് കടുത്ത ദുഃഖമുണ്ടാക്കുന്നതാണെന്ന് റിമ പോസ്റ്റിലൂടെ  പ്രതകരിച്ചു. ഇപ്പോള്‍ കൂറുമാറിയ സ്ത്രീകളും സിനിമാ വ്യവസായത്തിന്റെ അധികാര ശ്രേണിയില്‍ യാതൊരു സ്ഥാനവുമില്ലാത്ത ഇരകളാണ്. എന്നിട്ടുപോലും അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ഇതുവരെ ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയവര്‍. കേട്ടത് സത്യമാണെങ്കില്‍ എന്തൊരു നാണക്കേടാണിത്’-റിമ വ്യക്തമാക്കുന്നു.

 അതേസമയം രമ്യ  നമ്പീശനാകട്ടെ   സത്യം വേദനിപ്പിക്കും, എന്നാൽ ചതി? നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്നാണ്  പ്രതികരിച്ചിരിക്കുന്നത്. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അതിജീവിത അവരുടെ അടുപ്പക്കാരിയാകുമ്പോൾ എങ്ങിനെ ചതിക്കാൻ തോന്നുന്നു. ഈ പോരാട്ടം യാഥാർഥമാണ്, സത്യം ജയിക്കും. അതിജീവിതയ്ക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പമെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു

നടിയെ ആക്രമിച്ച കേസില്‍ നിലവിലെ  വിചാരണ തുടർന്നു വരുകയാണ്.  കേസിലെ പ്രതിയാണ് നടന്‍ ദിലീപ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്.

Actress rima kallingal and remya nambeeshan react against bhama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES