മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി രഞ്ജിനി. നിരവധി സിനിമകളിലുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെതായ നിലപാടുകൾ എല്ലാം തന്നെ അറിയിക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ നീണ്ടനാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ തന്റെ മകനെ നേടിയെടുത്ത അനുപമയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജിനി.
കഴിവുകെട്ട സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയിട്ടും ധൈര്യത്തോടെ തിരികെ കൊണ്ടുവന്ന അനുപമയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് നടി ഫേസ്ബുക്കില്‍ കുറിച്ചത്. അതോടൊപ്പം തന്നെ താരം മാധ്യമങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.
സംരക്ഷണമൊരുക്കേണ്ട സ്ഥാപനങ്ങളേക്കാള്‍ കാര്യക്ഷമമായി ഇടപെട്ട് മികച്ച ഫലം സൃഷ്ടിച്ച മാധ്യമങ്ങളെയും രഞ്ജിനി അഭിനന്ദിച്ചു. ശിശുക്ഷേമ സമിതിയുടെയും ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും മേലധികാരികള്‍ രാജിവെക്കേണ്ട സമയം അതിക്രമിച്ചു. ഇവരുടെ പിടിപ്പുകേട് നിമിത്തം, ദത്തെടുത്ത കുഞ്ഞിനെ നഷ്ടമായി കടുത്ത ഹൃദയവേദന അനുഭവിക്കുന്ന ആന്ധ്രയിലെ മാതാപിതാക്കളെ ഓര്‍ത്താണ് ഏറെ സങ്കടം. മാപ്പുപറച്ചിലും നഷ്ടപരിഹാരവും മതിയായ പരിഹാരമല്ല. അവര്‍ക്ക് ശാന്തി ലഭിക്കാനായി പ്രാര്‍ഥിക്കുന്നു -രഞ്ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.