ഒരു കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. പിന്നീട് അഭിനയത്തിലൂടെയും വിസ്മയിപ്പിച്ച പ്രിയ ബോളിവുഡില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്. എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ പോയ വര്‍ഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും പുതിയ വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം പങ്കുവെക്കുന്നുണ്ട്. പ്രിയയും തന്റെ പോയ വര്‍ഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ്പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
2021 തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്. വളരെയധികം പോരാടിയാണ് കഴിഞ്ഞ വര്‍ഷം കടന്നു പോയതെന്നാണ് പ്രിയ പറയുന്നത്. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചതെന്നാണ് താരം പറയുയന്നത്. 2021 എന്ന വര്‍ഷം എന്നോട് അല്പം പരുഷമായാണ്് പെരുമാറിയതെന്നും അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു. ഞാന്‍ കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ (2021 എന്ന വര്‍ഷത്തെ) ഞാന്‍ കുറ്റപ്പെടുത്തില്ലെന്നും താരം പറയുന്നു. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നുവെന്നും താരം പറയുന്നു.
ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നുവെന്ന് താരം പറയുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് തന്നെ വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ തനിക്ക് ഈ വര്‍ഷം സാധിച്ചുവെന്നാണ് പ്രിയ പറയുന്നത്. ഈ വര്‍ഷം തനിക്കൊപ്പം നില്‍ക്കുകയും കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചെയ്യത എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നുണ്ട് കുറിപ്പിലൂടെ പ്രിയ വാര്യര്‍.