മുംബൈയിലെ ബാന്ദ്ര തീരത്ത് ധ്യാനനിമഗ്നയായി പൂര്‍ണിമ ഇന്ദ്രജിത്ത്; ചിത്രം പകർത്തി റിമ കല്ലിങ്കൽ

Malayalilife
topbanner
മുംബൈയിലെ ബാന്ദ്ര തീരത്ത് ധ്യാനനിമഗ്നയായി  പൂര്‍ണിമ ഇന്ദ്രജിത്ത്; ചിത്രം പകർത്തി റിമ കല്ലിങ്കൽ

ലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ്  നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.  മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ   പ്രാണ എന്ന പേരിലുള്ള വസ്ത്ര  സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ പൂർണിമയുടേതായി വന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ധ്യാനനിമഗ്നയായി മുംബൈയിലെ ബാന്ദ്ര തീരത്ത്  ഇരിക്കുന്ന പൂര്‍ണിമയുടെ ചിത്രം ആണ് സമൂഹമാധ്യങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നതോടൊപ്പം തന്റെ ചിത്രം പകര്‍ത്തിയത് നടി റിമ കല്ലിങ്കലാണെന്നും പൂർണിമ പറയുന്നു. ചിത്രത്തിനൊപ്പം പൂര്‍ണ്ണിമ സമാധാനം കാംക്ഷിക്കുന്ന ഹാഷ്ടാഗുകളാണ്  പങ്കിട്ടിരിക്കുന്നത്

അടുത്തിടയില്‍ സോഷ്യല്‍ മീഡിയയില്‍  പൂര്‍ണിമ പങ്കുവെച്ച ഗോവന്‍ ചിത്രങ്ങള്‍ എല്ലാം വൈറലായി മാറിയിരുന്നു. താര കുടുംബത്തിന്റെ പുതുവത്സരാഘോഷം  മക്കളുമൊത്ത് ഗോവയിലായിരുന്നു. ഒപ്പം രഞ്ജിനി ഹരിദാസും കൂട്ടുകാരും ഉള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
 

Actress poornima indrajith new pic from bandra

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES