അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. അടുത്തിടെയാണ് താരം അമ്മയായ വാർത്ത പുറത്ത് വന്നത്.
എന്നാൽ ഇപ്പോൾ തന്റെ തൻറെ പ്രസവ ദിനങ്ങളെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. പേളി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു താരം ഇത്തരത്തിലുള്ള ഒരു വീഡിയോ ആദ്യമായിട്ടാണ് പങ്കു വെക്കുന്നത്. എന്നാൽ പേളിയുടെ വീഡിയോക്ക് നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് എത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു താരദമ്പതികൾക്കും മകളുടെ നൂലുകെട്ടു ചടങ്ങ് നടന്നിരുന്നത്. മകൾ നിളക്കുമൊപ്പമുള്ള ഫോട്ടോകളും സഹദരി റേച്ചലും പങ്കുവച്ചിരുന്നു. നിലായ്ക്ക് രണ്ട് അമ്മകളുണ്ട് . റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു . അവൾ എന്റെ മുഖത്ത് നിന്ന് വായിക്കുന്ന കാര്യങ്ങൾ . ഞാൻ അസ്വസ്ഥയാകുമ്പോൾ അവൾക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം . നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് . അവൾ ശാന്തതയോടും സന്തോഷത്തോടും കൂടെ നോക്കുന്നു . റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല, പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു . നിലാ ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് . എനിക്ക് ഉറപ്പുണ്ട് മേമയുടെ കൊച്ചു പെൺകുട്ടിയായി നിലാവളരുമെന്നും പേളി കുറിച്ചിരുന്നു.