മലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ മമ്മൂട്ടിയോടുളള തന്‌റെ ആരാധനയെ കുറിച്ച് നവ്യ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽക അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു. എന്റെ അമ്മാവനായ കെ മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. ആ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവെച്ചിരുന്നു.
ആകാശദൂത് പലയാവര്‍ത്തി കണ്ടു കരഞ്ഞു തളര്‍ന്ന ഞാന്‍ പിന്നെയും പിന്നെയും ആ സിനിമ ഇരുന്നു കാണും. അതിന്‌റെ ഇമോഷന് എന്തോ ഒരു മാജിക്ക് ഉണ്ട്. പ്രേക്ഷകനുമായി കൂടി ചേര്‍ന്നിരിക്കുന്ന ഒരുതരം മാജിക്ക്. ആ സിനിമ ആരാധനയോടെ കാണുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതുന്നില്ലല്ലോ എന്റെ ആദ്യ സിനിമ ഈ സംവിധായകന്‌റെതായിരിക്കുമെന്ന്, നവ്യാ നായര്‍ പറഞ്ഞു.
അതേസമയം അഭിനയത്തില്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവമാവുകയാണ് നവ്യാ നായര്‍. നവ്യ തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ്. കഴിഞ്ഞ വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ കുറിച്ചുളള മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല.