Latest News

കല്യാണം കഴിക്കണം എന്ന് നമുക്ക് എപ്പോള്‍ തോന്നുന്നോ അതാണ് നമ്മുടെ വിവാഹപ്രായം; തുറന്ന് പറഞ്ഞ് നടി നവ്യ നായര്‍

Malayalilife
കല്യാണം കഴിക്കണം എന്ന് നമുക്ക് എപ്പോള്‍ തോന്നുന്നോ അതാണ് നമ്മുടെ വിവാഹപ്രായം; തുറന്ന് പറഞ്ഞ് നടി നവ്യ നായര്‍

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. താരം വീണ്ടും അഭിനയ മേഖലയിൽ സജീവമായിരിക്കുകയാണ്.  ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു വ്യക്തി വിവാഹം കഴിക്കേണ്ട സമയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണ് നവ്യ തുറന്ന് പറഞ്ഞത്.

കല്യാണം കഴിക്കണം, എന്ന് നമുക്ക് എപ്പോള്‍ തോന്നുന്നോ അതാണ് നമ്മുടെ വിവാഹപ്രായം. പക്ഷെ, ഞാന്‍ അങ്ങനെയല്ല ചെയ്തത്. എന്റെ ഫ്രണ്ട്സ് ഒക്കെ കല്യാണം കഴിച്ച്, അച്ഛനും അമ്മയും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞ സമയത്താണ് ഞാന്‍ കല്യാണം കഴിച്ചത്. എത്ര മനോഹരമായ ആചാരം. പറ്റിപ്പോയ് ആശാനേ പറ്റിപ്പോയി. ചേട്ടന്‍ കേള്‍ക്കണ്ട . പക്ഷെ ചേട്ടന് അറിയാം എന്നും  നവ്യ പറഞ്ഞു.

ഇന്റര്‍വ്യൂകളില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ, എന്ന അവതാരകയുടെ ചോദ്യത്തിനും താരം മറുപടി നല്‍കി. എനിക്ക് അറിഞ്ഞൂട. ഇപ്പോള്‍ കുറച്ച് നാളായി ഇതിനെക്കുറിച്ച് റീതിങ്ക് ചെയ്യാനുള്ള സമയമില്ല. ഫുള്‍ ടൈം ഇന്റര്‍വ്യൂ കൊടുക്കല്‍ ആണ്. ഞാന്‍ ഒരു ഇന്റര്‍വ്യൂവും കാണുന്നില്ല. കൊടുപ്പ് മാത്രേ നടക്കുന്നുള്ളൂ. റിലീസ് ഒക്കെ കഴിഞ്ഞ്, തിരക്ക് കഴിഞ്ഞിട്ട് വേണം ഓരോന്നായി ഇരുന്ന് കാണാന്‍. ഞാന്‍ എന്തൊക്കെയാ പറഞ്ഞത് എന്ന് നോക്കാന്‍. എനിക്ക് ഒരു ലെവലും ഇല്ല, എന്നും  നവ്യ കൂട്ടിച്ചേര്‍ത്തു.

Actress navya nair words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES