ഇപ്പോഴും മലയാളികള്‍ക്ക് ഞാന്‍ ഗേളിയാണ്; അതിനു ഗുണവും ദോഷവുമുണ്ട്; മനസ്സ് തുറന്ന് നദിയ മൊയ്ദു

Malayalilife
topbanner
 ഇപ്പോഴും മലയാളികള്‍ക്ക് ഞാന്‍ ഗേളിയാണ്; അതിനു ഗുണവും ദോഷവുമുണ്ട്; മനസ്സ് തുറന്ന് നദിയ മൊയ്ദു

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് നദിയ മൊയ്ദു. മുംബൈയില്‍ സെറ്റിന്‍ഡായ മലയാളി ദമ്പതികളുടെ മകളായ നദിയ മോഹന്‍ലാലിന്റെ നായികയായിട്ടാണ് മലയാള സിനിമയിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി സിനിമകളില്‍ നദിയ വേഷമിട്ടു. 1988ല്‍ വിവാഹം കഴിഞ്ഞ ശേഷവും സിനിമയില്‍ സജീവമായിരുന്ന നദിയ ആദ്യ മകളുടെ ജനനത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. മലയാള നടിമാരിലെ മമ്മൂട്ടി എന്നാണ് നദിയ അറിയപ്പെടുത്തത്. എന്നാൽ ഇപ്പോൾ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് നടി നദിയ മൊയ്തു.

'ഗേളി ഇത്ര വലിയ കഥാപാത്രമാണെന്ന ധാരണ ഒട്ടും ഇല്ലാതെയാണ് ഞാന്‍ അഭിനയിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അങ്ങനെയാണ് ഗേളിയായി പെരുമാറിയത്. ഡ്രസ് പോലും ഞാനാണ് തെരഞ്ഞെടുത്തത്, നീ എങ്ങനെയാണോ കോളേജില്‍ പോകുന്നത് അത് പോലെ വസ്ത്രം ഉപയോഗിച്ചോളൂ എന്ന് ഫാസില്‍ അങ്കിളും പറഞ്ഞു. ആദ്യ ചിത്രത്തില്‍ തന്നെ ഇങ്ങനെയൊരു കഥാപാത്രം അത് വലിയ ഭാഗ്യമാണ്. ഇപ്പോഴും മലയാളികള്‍ക്ക് ഞാന്‍ ഗേളിയാണ്. അതിനു ഗുണവും ദോഷവുമുണ്ട്.

ഏതു അഭിനേതാക്കളും കൊതിക്കുന്ന കഥാപാത്രം കിട്ടി എന്നതാണ് ഗുണം. നോക്കെത്താ ദൂരത്തിനു ശേഷം പിന്നീട് പല മികച്ച വേഷങ്ങളും ചെയ്തെങ്കിലും അതൊന്നും പ്രശസ്തിയില്‍ ഗേളിയെ കടന്നു പോയില്ല എന്നതാണ് ദോഷം. പക്ഷേ ആ ദോഷം എനിക്ക് പ്രശ്നമായിരുന്നില്ല. അത്രത്തോളം ഞാന്‍ ഗേളിയെ സ്നേഹിക്കുന്നു'. 

Actress nadiya moidu words about the character girly

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES