ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുന്‍ഗണന ലുക്കയ്ക്ക് തന്നെയാണ്; തുറന്ന് പറഞ്ഞ് നടി മിയ

Malayalilife
ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുന്‍ഗണന ലുക്കയ്ക്ക് തന്നെയാണ്; തുറന്ന് പറഞ്ഞ് നടി മിയ

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലെ മാതാവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് . ലൂക്ക് ജോസഫ് എന്നൊരു മകനും താരത്തിന്  ഉണ്ട്. ഇപ്പോള്‍ സ്റ്റാര്‍ മാജിക് ഷോ പരിപാടിയില്‍ പങ്കെടുക്കവെ ജീവിതത്തിലേക്ക് ലൂക്ക എത്തിയതിന് ശേഷമുള്ള മാറ്റത്തെ കുറിച്ച് പറയുകയാണ് മിയ. 

ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുന്‍ഗണന ലുക്കയ്ക്ക് തന്നെയാണ്. കുഞ്ഞ് വന്നതിന് ശേഷം അവരെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കാര്യങ്ങള്‍. അവര്‍ക്കൊപ്പം നമ്മള്‍ ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് മിയ പറയുന്നത്. അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ നിന്ന് മറച്ച് വെച്ചതിനെ കുറിച്ചും മിയ പറയുന്നുണ്ട്.  കുറച്ച് കഴിയുമ്പോള്‍ പറയാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്നാല്‍ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കരുതി ഇനി കുഞ്ഞാവയായിട്ട് പറയാമെന്ന്. അങ്ങനെ നീണ്ടു പോയതാണെന്നാണ് മിയ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടിയോ എന്നും മിയ അവതാരകയായ ലക്ഷ്മി നക്ഷത്രയോട് ചോദിച്ചു. ശരിക്കും സന്തോഷമായി എന്നാണ് ലക്ഷ്മി പറയുന്നത്. മകന് ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് മിയ ഒരു പാട്ടും പാടിയിരുന്നു. 

അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം ആരാധകരിൽ നിന്നും  മിയ മറച്ചുവെച്ചുവെങ്കിലും പിന്നീട് ലൂക്കയുടെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.  നടി സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങളും മറ്റും പങ്കുവെച്ചിരുന്നു. ബാപ്പ്റ്റിസം സീരിസ് ഇവിടെ തുടങ്ങുന്നുഎന്ന ക്യാപ്ഷനോടെയായിരുന്നു മകനും ഭര്‍ത്താവ് അശ്വിനുമൊപ്പമുളള ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

Actress miya words about pregnancy period

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES