മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. എന്നാൽ ഇപ്പോൾ മിയ വിവാഹിതയായി എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയെ ജീവിതസഖിയാക്കിയത്. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. അശ്വിന്റെ നാടായ അശ്വിന്റെ സ്വദേശമായ എറണാകുളത്ത് സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് 2.30 നാണ് വിവാഹം നടന്നത്. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ് ഇരുവരുടെയും കുടുംബം.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുക്കുന്ന വിവാഹം എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ വിധത്തിലുള്ള നിയന്ത്രണങ്ങളും വിവാഹത്തിന് മുൻകൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഫ് വൈറ്റ് നിറമുള്ള ഗൗനിൽ അതീവ സുന്ദയിട്ടായിരുന്നു മിയ. അഷ്‌വിന്റെ വേഷം കോട്ടും സ്യൂട്ടുമായിരുന്നു . മാസ്‌ക് ധരിച്ചാണ് ഇരുവരും പള്ളിയിലേക്ക് എത്തിയത്.
മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂണിലായിരുന്നു നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരു രുടെയും വിവാഹനിശ്ചയം. മിയയുടെ അമ്മ അശ്വിനെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മകള്‍ക്ക് വരനായി കണ്ടെത്തിയത്. ഇരുവീട്ടുകാരും മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.