Latest News

മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം; പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ് നടി; വൈറലായി വീഡിയോ

Malayalilife
മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം; പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ് നടി; വൈറലായി വീഡിയോ

തെന്നിന്ത്യൻ സിനിമ  ലോകത്ത് ഏറെ ആരാധകർ ഉള്ള   താരമായിരുന്നു  ചിരഞ്ജീവി സര്‍ജ. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ ഹൃദയാഘാതത്തെ തുടർന്നുള്ള വിയോഗവും. താരത്തിന്റെ ഭാര്യ മേഘ്‌നയെ ഏവർക്കും സുപരിചിതമാണ്. ഒരു നടി കൂടിയാണ് താരം. താരം വീണ്ടും അഭിനയ മേഖലയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കന്നഡയിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കർത്താവായ എത്തിയ താരത്തിന്റെ വീഡിയോ ആണ്.  പ്രിയപ്പെട്ടവനെ കുറിച്ച് വാചാലയാവുന്ന മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം എത്തുകയാണ്. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മേഘ്‌നയെ ആണ് വീഡിയോയില്‍ കാണുന്നത്. താരത്തിന്റെ വീഡിയോ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വൈറല്‍ ആയിട്ടുണ്ട്.

അപ്രത്യക്ഷിതമായി ചീരുവിന്റെ ശബ്ദം ചീരുവിനോടൊപ്പമു വാലന്റൈന്‍സ് ഡേയെ കുറിച്ചും നടന്‍ നല്‍കിയ സമ്മാന െകുറിച്ചും സംസരിക്കവെയാണ്  ഫ്‌ലോറി കേള്‍ക്കുന്നത്. ഇത് സത്യമായെങ്കില്‍ എന്ന് ആഗ്രഹിച്ച പോയി എന്ന് പറഞ്ഞ് കൊണ്ടാണ് മേഘ്‌ന പൊട്ടി കരയുന്നത്. ഇത് ആ വേദിയെ വൈകാരികമായ അവസ്ഥയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് അല്‍പ നേരത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് താരം വീണ്ടും തുടര്‍ന്നു.

 അതിമനോഹരമായ ഒരു നെക്ളേസാണ് ചിരു ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് സമ്മാനമായി നല്‍കിയതെന്നാണ മേഘ്‌ന പറയുന്നത്.മേഘ്നയ്ക്ക് സമ്മാനിച്ചത്. വാലന്റൈന്‍സ് ഡേയ്ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. വാലന്റൈന്‍സ് ഡേയില്‍ കറുത്ത ഹാന്‍ഡ് ബാഗാണ് ചീരു നല്‍കിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്‌ന പറയുന്നുണ്ട്. ചീരുവും താനും തമ്മിലുള്ള ഫോട്ടോ എപ്പോഴും തന്റെ കിടക്കയില്‍ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞു. ഏറെ ആവേശത്തോടെയായിരുന്നു ചീരുവിനെ കുറിച്ച് മേഘ്‌ന വാചാലയായത്. ഇതൊക്കെ പറയുമ്പോള്‍ നടിയുടെ മുഖത്ത് മനസ് നിറഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

Read more topics: # Actress mekhna raj ,# new viral video
Actress mekhna raj new viral video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES