Latest News

നീയിപ്പോള്‍ ചീരുവിനൊപ്പമാണെന്ന് എനിക്കറിയാം; ദുഖ വാര്‍ത്ത പങ്കുവെച്ച്‌ നടി മേഘ്‌ന രാജ്

Malayalilife
നീയിപ്പോള്‍ ചീരുവിനൊപ്പമാണെന്ന് എനിക്കറിയാം; ദുഖ വാര്‍ത്ത പങ്കുവെച്ച്‌ നടി  മേഘ്‌ന രാജ്

ക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് മേഘ്ന രാജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രാമിള ജോഷായിയുടേയും  മകൾ കൂടിയാണ് താരം. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ ആണ് താരം കൂടുതലും സജീവം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. 

 നടി മേഘ്‌ന രാജ് ഇപ്പോൾ  തന്റെ പൊന്നോമന വളര്‍ത്തു നായ ബ്രൂണോയുടെ മരണത്തിന്റെ വേദനയിലാണ് കഴിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ  ബ്രൂണോയുടെ ചിത്രം പങ്കുവെച്ച ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ് നടി പങ്കുവെച്ചരിക്കുന്നത്. മേഘാനയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ vidavangiyitt ഒരു വർഷം അകാൻ പോകുകയാണ്. ചിരു  വിടവാങ്ങുന്നു സമയം  മേഘ്‌ന ഗര്‍ഭിണിയായിരുന്നു. മേഘ്‌ന പിന്നീട്  ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.

'എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയര്‍ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടില്‍ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോള്‍ ചീരുവിനൊപ്പമാണെന്ന്, എപ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്'.- മേഘ്‌ന കുറിച്ചിരിക്കുന്നു.
 

Actress meghna raj share a sad news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES