Latest News

എട്ടു വയസു മുതല്‍ 16 വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തിരുന്നു; ആരോടും ഒന്നും പറഞ്ഞിരുന്നില്ല; ദുരനുഭവം പങ്കുവച്ച് മീര വാസുദേവ്

Malayalilife
എട്ടു വയസു മുതല്‍ 16 വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തിരുന്നു;  ആരോടും ഒന്നും പറഞ്ഞിരുന്നില്ല; ദുരനുഭവം പങ്കുവച്ച് മീര വാസുദേവ്

ലയാള മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീര വാസുദേവ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം ഇപ്പോൾ മിനിസ്‌ക്രീനിൽ സജീവമാണ്. എന്നാൽ ഇപ്പോൾ താരം നേരത്തെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മീര  ഇപ്പോൾ  കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമങ്ങളും ദുരനുഭവങ്ങളുമാണ്പങ്കുവെച്ചിരിക്കുന്നത്.

മീരയുടെ വാക്കുകള്‍ ഇങ്ങനെ, 

എട്ടു വയസു മുതല്‍ 16 വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ചു താന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാള്‍ തന്നെ നിരന്തരം ചൂഷണം ചെയ്യുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് ഓര്‍ത്തു ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ ഒരു ദിവസം അയാള്‍ എന്നെ ആളൊഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റ്‌ലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ചു.

ആളുകളെ വിളിച്ചുകൂട്ടി തന്നെ തല്ലിക്കൊല്ലിക്കും എന്ന് പറഞ്ഞു, പേടിച്ചുപോയ അയാള്‍ എന്നെ കൊണ്ടുപോയി വീട്ടിലാക്കി. പിന്നീട് അയാള്‍ എന്നെ ചൂഷണം ചെയ്തിട്ടില്ല. നമ്മള്‍ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു. വ്യക്തിജീവിതത്തില്‍ ഉണ്ടായ പരാജയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു.രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞു.വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്നക്കാര്‍.അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണാറില്ല.ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നേരിടേണ്ടിവന്നു.ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോള്‍ ആണ് ആ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും 2012ല്‍ രണ്ടാമതും വിവാഹിതയായെന്നും മീര പറയുന്നു.

Actress meera vasudev words about child age abuse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES