Latest News

സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി; പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു: മഞ്ജു വാര്യർ

Malayalilife
സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി; പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു: മഞ്ജു വാര്യർ

ലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.  എന്നാൽ ഇപ്പോൾ  ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്  താരം.

ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്‌റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന്‍ ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു എന്ന് മഞ്ജു പറയുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അത് ശ്രദ്ധിച്ച ശേഷം എന്നെ പ്രശംസിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊരു ആവശ്യം തന്നെയില്ല.

സ്വന്തം സീനുകളുടെ മാത്രം കാര്യം നോക്കിയാല്‍ മതി. പക്ഷേ എന്റെ അഭിനയം കണ്ട് ഇങ്ങനെ പറയാനുളള ഒരു മനസ്സ് അദ്ദേഹം കാണിച്ചു അതൊരു വലിയ കാര്യം തന്നെയാണ്, എന്നും താരം തുറന്ന്  പറഞ്ഞു. ലൂസിഫറിന് പുറമെ  എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം  തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗിയവും താരത്തിന് കിട്ടുകയും ചെയ്തു.

Actress manju warrier words about mohanlal in lucifer movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES