മലയാള ചലച്ചിത്ര പ്രേമികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ലിയോണ ലിഷോയ്. 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെ ആണ് അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. തുടർന്ന് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു.ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിനിമയെ ആഗ്രഹിച്ച് നടിയായ ആളല്ല താന്‍. ഒരു ഓഫര്‍ വന്നപ്പോള്‍ അച്ഛന്‍ തന്നോട് ചോദിച്ചു സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന്. നൂറുപേര്‍ നോക്കി നില്‍ക്കുന്നയിടത്ത് കോപ്രായം കാണിക്കാനൊന്നും പറ്റില്ല എന്നായിരുന്നു താന്‍ പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു സിനിമ. ബാംഗ്ലൂര്‍ പഠിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല.
ഓഫര്‍ വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞത് നീ ഒന്ന് ശ്രമിച്ച് നോക്കൂ എന്നായിരുന്നു. പറ്റില്ല എന്ന് തന്നെ പറഞ്ഞു. പിന്നെയും കുറേ ഓഫറുകള്‍ വന്നപ്പോള്‍ അച്ഛന്‍ തന്നെ പിടിച്ചിരുത്തി സമാധാനമായി പറഞ്ഞത് ഒന്ന് നോക്കി നോക്കൂവെന്ന്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഓഫറല്ല. ചെയ്ത് നോക്കിയിട്ട് ഇഷ്ടമായില്ലെങ്കില്‍ നിര്‍ത്തിക്കോളു എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.
കലികാലം എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. അച്ഛന്റെ സുഹൃത്തിന്റെ പടമായിരുന്നു അത്. എല്ലാവരും അറിയുന്ന ആള്‍ക്കാരാണ്. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നൊക്കെ അച്ഛന്‍ പറഞ്ഞു. അച്ഛനും കൂടെ വരാം. ക്യാമറയ്ക്ക് പിന്നില്‍ എന്നൊക്കെ പറഞ്ഞു. കുട്ടികളെ ലോലിപോപ്പ് കാട്ടി കൊണ്ടുപോകുന്ന അവസ്ഥയായിരുന്നു.