പന്ത്രണ്ട് വയസ്സ് മുതൽ തുടങ്ങിയ പ്രണയം; പിന്നീട് ലിവിങ് ടുഗെതർ; കുട്ടികൾ വേണ്ടന്ന് വച്ചു; ജീവിത തകർച്ച പറഞ്ഞ് ലെന

Malayalilife
topbanner
പന്ത്രണ്ട് വയസ്സ് മുതൽ തുടങ്ങിയ പ്രണയം; പിന്നീട് ലിവിങ് ടുഗെതർ; കുട്ടികൾ വേണ്ടന്ന് വച്ചു; ജീവിത തകർച്ച പറഞ്ഞ് ലെന

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ  12 വയസ്സ് മുതല്‍ ആരംഭിച്ച പ്രണയ ദാമ്പത്യ ജീവിതത്തിന്റെ അവസാനവും എങ്ങനെയായിരുന്നു  എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന.

സ്നേഹം എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ലെന വെള്ളിത്തിരയിലേക്ക് ആദ്യമായി ചുവട് വയ്ച്ചിരുന്നത്. പിന്നാലെ കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലെന മുനിരനായികമാർക്കൊപ്പം എത്തുകയും ചെയ്‌തു.  നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും തന്നേക്കാൾ മുതിർന്ന നടന്മാരുടെയും അമ്മവേഷങ്ങളിലൂടെയും ലെന മലയാള സിനിമയിൽ തിളങ്ങിയിരുന്നു . തന്റെ കരിയറിൽ  ബോൾഡായ തീരുമാങ്ങൾ എടുത്തിരുന്ന ലെന സ്വന്തം ജീവിതത്തിലും ബോൾഡായ തീരുമാനങ്ങളാണ് എടുക്കുന്നത്. എന്നാൽ ഇപ്പോൾ ലെന തന്റെ വ്യക്തി ജീവിതത്തിലെ   12 വയസ്സ് മുതല്‍ ആരംഭിച്ച പ്രണയ  ദാമ്പത്യ ജീവിതത്തിന്റെ അവസാനവും എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോഴായിരുന്നു ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നുള്ളതാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച്‌ പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും.

ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചു സിനിമ ചെയ്യാനുള്ള ആലോചനയും ഉണ്ട്. ജീവിതത്തില്‍ തെറ്റും ശെരിയും ഇല്ല. ട്രെയ്ല്‍സ് ആന്‍ഡ് ഇറേസ് അല്ല. ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങള്‍ ആയിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയമായിരുന്നു കല്യാണം ആ സമയത്ത് തന്നെ ഡിവോഴ്‌സ് ചെയ്തു.

വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയില്ല എന്നും ലെന പറഞ്ഞു. ഒരു നടിക്ക് സമൂഹത്തില്‍ അവരുടേതായ സ്ഥാനം ഉണ്ടെന്നും പേരുവച്ച്‌ അവര്‍ അറിയപ്പെടുന്നതും സമ്ബാദിക്കുന്നതും കൊണ്ടാണ് ഇത്. അപ്പോഴും കീഴടങ്ങി നില്ക്കാന്‍
കഴിയില്ലെന്നും ജീവന് തുല്യം പ്രണയിച്ചത് വെറുതെ ആയെങ്കിലും ഇനി ഒരു പ്രണയം സംഭവിച്ചു കൂടാ എന്നും ഇല്ല. പക്ഷേ എന്റെ ജീവിതം മുഴുവനായും സിനിമയുമായി കണക്‌ട് ചെയ്തതാണ് എന്നും പ്രണയത്തെ കുറിച്ച്‌ ആലോചിക്കാന്‍ മൂഡ് ഇല്ല എന്നും ലെന പറഞ്ഞു.

Actress lena words about her love and marriage life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES