മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ നായകന്മാർക്കൊപ്പം നായികയായി തിളങ്ങാനുള്ള ഭാഗ്യവും താരത്തെ തേടി എത്തിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് ലക്ഷ്മി ഗോപാലസ്വാമിക്ക്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ മമ്മൂട്ടിയെ കുറിച്ച് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ലക്ഷ്മി ഗോപാലസ്വാമിയുപടെ വാക്കുകള്‍, ഒരു സൂപ്പര്‍സ്റ്റാര്‍ എന്നത് പ്രതിഭാസം ആയി എനിക്ക് തോന്നിയത് മമ്മൂട്ടിയെ കണ്ടപ്പോഴാണ്. എപ്പോഴും ചുറ്റിലും അഞ്ചാറ് പേര്‍ സഹായികളായി ഉണ്ടാകും. എല്ലാ കാര്യങ്ങളും ചെയ്തു നല്‍കാന്‍ ഒപ്പം തന്നെ അവര്‍ കാണും. കൂടാതെ മമ്മൂട്ടി ഷൂട്ടിങ്ങ് സെറ്റിലെത്തുമ്‌ബോള്‍ വരവേല്‍ക്കാനായി ആളുകള്‍ കാത്തുനില്‍ക്കുക, അദ്ദേഹത്തെ സ്വീകരിക്കുക, അങ്ങനെ തുടങ്ങി മമ്മൂട്ടിയില്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു സൂപ്പര്‍സ്റ്റാര്‍ എന്താണ്, എങ്ങനെയാണ് എന്നൊക്കെ ഞാന്‍ കണ്ടു മനസ്സിലാക്കുന്നത് അപ്പോഴാണ്.
വളരെ ആകര്‍ഷണശക്തിയുള്ള കണ്ണുകളാണ് അദ്ദേഹത്തിന്റേത്. ആ കണ്ണുകള്‍ക്ക് ചുറ്റും ഒരു നീലനിറമുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകള്‍ കണ്ടാല്‍ മനസ്സിലാകുമത്. അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്തെത്തുന്ന സമയത്തെല്ലാം നെഞ്ച് പടപടാന്നു മിടിക്കുമായിരുന്നു. പക്ഷെ, ഒരു തുടക്കക്കാരിയെന്ന നിലയില്‍ അദ്ദേഹം എന്നോട് വളരെ നല്ല രീതിയില്‍ സഹകരിച്ചു. എല്ലാ സഹായവും ചെയ്തുതന്നു. ആ കഴിവ് ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴും അദ്ദേഹം വളരെ ചെറുപ്പമായും സുന്ദരനായും ആരോഗ്യത്തോടെയും ഇരിക്കുന്നു. വളരെ സന്തോഷം നല്‍കുന്ന കാര്യമാണിത്.