Latest News

രണ്ടു ആണ്‍കുട്ടികള്‍ ആയിരുന്നു; രണ്ടുപേരും ഭര്‍ത്താവും മരിച്ചു പോയി;പോയത് ഒന്നും തിരിച്ചു കിട്ടില്ല; ഇനി വരാന്‍ ഉള്ളതാണ് ചിന്തിക്കേണ്ടത്: കുളപ്പുള്ളി ലീല

Malayalilife
രണ്ടു ആണ്‍കുട്ടികള്‍ ആയിരുന്നു; രണ്ടുപേരും ഭര്‍ത്താവും മരിച്ചു പോയി;പോയത് ഒന്നും തിരിച്ചു കിട്ടില്ല; ഇനി വരാന്‍ ഉള്ളതാണ് ചിന്തിക്കേണ്ടത്: കുളപ്പുള്ളി ലീല

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് കുളപ്പുള്ളി ലീല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി നായകന്മാരുടെ അമ്മയായും അമ്മുമ്മയായും എല്ലാം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 

രണ്ടു ആണ്‍കുട്ടികള്‍ ആയിരുന്നു . രണ്ടുപേരും ഭര്‍ത്താവും മരിച്ചു പോയി. ഒരാള്‍ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാള്‍ പതിമൂന്നാം വയസ്സിലുമാണ് മരണപ്പെട്ടത്. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാന്‍ ഉള്ളതാണ് ചിന്തിക്കേണ്ടത്.

താന്‍ മലയാളത്തില്‍ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണ്. ഇതിനു മുന്‍പ് ഇതുപോലൊരു സംഭവം ഉണ്ടായി. കുളപ്പുള്ളി ലീലയെ വിളിച്ചാല്‍ കിട്ടുകയില്ല. ലീല മൊത്തം തമിഴ്‌നാട്ടില്‍ ആണ് പെറ്റുകിടക്കുന്നതെന്ന്. ഒരു അഭിമുഖത്തിനായി ഒരാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഇതിനെകുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷം വിളി വന്നു.

ഇപ്പോഴത്തെ സിനിമയില്‍ അമ്മയില്ല, അമ്മൂമ്മ ഇല്ല അയല്‍പക്കമില്ല ഒന്നുമില്ല. പുളിയുറുമ്പ് കടിച്ച മാതിരി തട്ടിക്കുടയല്‍. തുണിയും വേണ്ട മണിയും വേണ്ട ഒന്നും വേണ്ട. നാല് കുലുക്കം കാണിച്ചാല്‍ സിനിമയായി. തനിക്ക് 45 ലക്ഷം രൂപയോളം കിട്ടാനുണ്ട്. കണക്ക് കൂട്ടിയാല്‍ അതില്‍ കൂടുതല്‍ ആയിരിക്കും. ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റും ഞാന്‍ സഹായം ചെയ്യുമായിരുന്നു. പബ്ലിസിറ്റി എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് ഇതെവിടെയും ഞാന്‍ പറയാറില്ല. ഇപ്പോള്‍ കുറച്ചുനാളായി ഒന്നും ചെയ്യാന്‍ ആയിട്ടില്ല. 

തന്നെ സംബന്ധിച്ച് ആരും സഹായിക്കാന്‍ ഇല്ല. അപ്പോള്‍ മൂഡ് ഔട്ട് ആയി ഇരുന്നിട്ടോ, മുഖം വീര്‍പ്പിച്ചിരുന്നിട്ടോ ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായി. അപ്പോള്‍ ആളുകള്‍ പറയും കണ്ടോ അവള്‍ക്ക് ഇപ്പൊ ഗതി ഇല്ലാഞ്ഞിട്ട കരഞ്ഞു വിളിച്ചു നടക്കുന്നതെന്ന്. എന്തിനാണ് അത്. ദൈവത്തില്‍ പറയുക. എല്ലാം ദൈവത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. തരാന്‍ ഉള്ളവരോട് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ അവര്‍ക്ക് എന്നെങ്കിലും തോന്നും.

Actress kulapulli leela words about her childrens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES