Latest News

ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടും; ആ സമയങ്ങളില്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമല്‍; മനസ്സ് തുറന്ന് നടി ജ്യോതിർമയി രംഗത്ത്

Malayalilife
ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടും; ആ സമയങ്ങളില്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമല്‍; മനസ്സ് തുറന്ന് നടി ജ്യോതിർമയി രംഗത്ത്

ലയാള സിനിമയിലെ ഇഷ്‌ടനായികമാരിൽ ഒരാളാണ് നടി ജ്യോതിർമയി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം നിലവിൽ സിനിമ മേഖലയിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. താരത്തിന്റെ ഭർത്താവ് എന്ന് പറയുന്നത് സംവിധായകനും ഛായാഗ്രഹകനുമായ അമല്‍ നീരദാണ്.  എന്നാൽ ഇപ്പോള്‍ അമല്‍ നീരദുമായുള്ള പ്രണയത്തെ കുറിച്ച് ജ്യോതിര്‍മയി പറയുന്ന പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ  വൈറല്‍ ആകുന്നത്. 

ജ്യോതിര്‍മയി പറയുന്നതിങ്ങനെ, 

ഞങ്ങളുടെ അടുപ്പത്തില്‍ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയനിമിഷം ഓര്‍ത്തെടുക്കാന്‍ ആകില്ല. പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി. പിന്നീടാണ് എന്തുകൊണ്ട് ഒന്നിച്ചൊരു ഒരു ജീവിതം ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. അമല്‍ റിസര്‍വ്ഡ് ആണ്. പല കാര്യങ്ങളിലും തങ്ങളുടെ ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്. വളരെ വിഷമഘട്ടം ആയിരുന്നു ജീവിതത്തില്‍. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കില്‍ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്‌ബോള്‍ എത്ര മനക്കട്ടിയുള്ള ആളാണ് എങ്കിലും തകര്‍ന്നുപോകും. 

എപ്പോഴും കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകര്‍ന്നു. ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടും. ആ സമയങ്ങളില്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമല്‍. അമലുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു.

കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാന്‍ ആണ് അമലിന്റെ അമ്മ പറഞ്ഞത്. രജിസ്ട്രാര്‍ വീട്ടില്‍ വന്നു ഒപ്പിടുകയിരുന്നു. അത്രയും ലളിതം ആയിരുന്നു വിവാഹം. അദ്ദേഹം കൂടെയുള്ളപ്പോള്‍ വളരെ റിലാക്സ്ഡ് ആണ്. അമലിന്റെ സാമീപ്യം ഒരു തണല്‍ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ് - ജ്യോതിര്‍മയി പറഞ്ഞു.
 

Actress jyothirmayi words about husband amal neerad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES