Latest News

ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു;ഇപ്പോള്‍ സിംഗിളാണ് പക്ഷേ മിംഗിളാവാന്‍ ആഗ്രഹിക്കുന്നു; മനസ്സ് തുറന്ന് നടി ഇനിയ

Malayalilife
ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു;ഇപ്പോള്‍ സിംഗിളാണ് പക്ഷേ മിംഗിളാവാന്‍ ആഗ്രഹിക്കുന്നു; മനസ്സ് തുറന്ന് നടി ഇനിയ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഇനിയ. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ തിളങ്ങിയ താരത്തെ തേടി നിരവധി അവസരങ്ങളായിരുന്നു സിനിമയിൽ നിന്നും വന്നിരുന്നത്.  ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനും യാതൊരു മടിയും കാട്ടാറില്ല താരം. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവയായ  താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ  ചില വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുന്നത്. തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയാണ് നടി മനസ് തുറന്നിരിക്കുന്നത്.

 ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുകയാണ്. ;എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്ബനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ ഇഷ്ടം.

ആദ്യമായി ക്രഷ് തോന്നിയത് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോടായിരുന്നു. ക്രഷ് ഒന്നുമല്ല, യഥാര്‍ഥ പ്രേമമായിരുന്നു. എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. 2014 ല്‍ അത് ബ്രേക്കപ്പായി. വീട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാമായിരുന്നു. സിനിമയില്‍ നിന്നുള്ള ആളായിരുന്നില്ല അത്.

മലയാളത്തിനെക്കാളും തമിഴിലാണ് എനിക്ക് കൂടുതല്‍ ഫാന്‍സ് ഉള്ളത്. താന്‍ കൂടുതല്‍ സമയവും തമിഴ്‌നാട്ടിലാണ്. കൂടുതല്‍ പ്രതിഫലം കിട്ടുന്നത് തമിഴിലാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടി വരുന്നത് കേരളത്തിലാണ്. എപ്പോഴും ഒരു വിലപേശല്‍ ഉണ്ടാവാറുണ്ട്. ഇത്ര കഴിവുള്ള താരമാണെന്ന് പറഞ്ഞാലും പിറകേട്ട് ഒരു വലിക്കലുണ്ടാവും.

Actress iniya words about relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES