Latest News

അവസരം വേണമെങ്കില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകണം; കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി എസ്തര്‍

Malayalilife
 അവസരം വേണമെങ്കില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകണം; കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി എസ്തര്‍

രു താലത്ത് തെലുങ്ക് സിനിമയിലെ നിറ സാന്നിധ്യമായിരുന്നു  നടി എസ്തര്‍ വലേറിയ. എന്നാല്‍  സിനിമയില്‍ നിന്നും കുറച്ച് നാളുകളായി വിട്ടു നില്‍ക്കുകയാണ് താരം. എന്നാൽ  ഇപ്പോള്‍  അഭിനയ രംഗത്തേക്ക് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തുകയാണ് എസ്തര്‍. സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന കാരണത്തെ കുറിച്ച് താരം തുറന്ന് പറയുന്നുണ്ട്. തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നുവെന്നാണ് എസ്തര്‍ പറയുന്നത്. 

എസ്തറിന്റെ വാക്കുകള്‍, തനിക്ക് ചുറ്റുമുള്ളവര്‍ തന്നോട് ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകണമെന്ന് പറഞ്ഞു. അഭിനയത്തോട് അഭിനിവേശമുണ്ട്. പക്ഷെ താന്‍ ഡെസ്പറേറ്റ് അല്ല. ഡാന്‍സ് പഠിച്ചിട്ടുണ്ട്. അഭിനയിക്കാനും അറിയാം. പിന്നെ താന്‍ എന്തിന് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന് പറയുന്നുവെന്ന് മനസിലാകുന്നില്ല. പണത്തിനും പ്രശസ്തിക്കും ഒന്നും പിന്നാലെ പായുന്ന ആളല്ല താന്‍.

വേദിയിലും വീട്ടിലും ഡാന്‍സ് ചെയ്യുമ്പോള്‍ കിട്ടുന്നതും ഒരേ സന്തോഷമാണെങ്കില്‍ പിന്നെ എന്തിനാണ് ഒത്തുതീര്‍പ്പുകളിലൂടെ സിനിമ എന്നൊരു വേദി തിരഞ്ഞെടുക്കുന്നത്. ടോളിവുഡ് മാത്രമല്ല സിനിമ ലോകം. അഭിനയിക്കാനുള്ള അഭിനിവേശമുണ്ടെങ്കില്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും അവസരം തേടി വരും. ജോലിയ്ക്ക് വേണ്ടി തന്റെ ആത്മാഭിമാനത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല്.

Actress esther words about casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES