ഞാന്‍ മേരി കോം ആകാന്‍ അനുയോജ്യയായിരുന്നില്ല; എന്നാല്‍ അത്യാഗ്രഹം എന്നെക്കൊണ്ട് അത് ചെയ്യിച്ചു; മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

Malayalilife
topbanner
ഞാന്‍ മേരി കോം ആകാന്‍ അനുയോജ്യയായിരുന്നില്ല; എന്നാല്‍ അത്യാഗ്രഹം എന്നെക്കൊണ്ട് അത് ചെയ്യിച്ചു; മനസ്സ് തുറന്ന്  പ്രിയങ്ക ചോപ്ര

ബോളിവുഡിന്റെ പ്രിയ താരമാണ് ദീപിക പദുകോൺ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായ ‘മേരി കോമി’ല്‍ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരത്തില്‍ പ്രതികരിച്ചത്.

”മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. ഞാന്‍ വടക്കു നിന്നും. ഞങ്ങള്‍ തമ്മില്‍ ശാരീരികമായും വ്യത്യാസങ്ങള്‍ ഒരുപാടുണ്ടായിരുന്നു.

അവിടെ നിന്നുള്ള ഒരു നടി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ വളരെ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി കൂടിയാണ് മേരി കോം. സംവിധായകന്‍ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്കത് നിഷേധിക്കാന്‍ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.”

 ”അഞ്ച് മാസങ്ങളോളം നീണ്ട പരിശീലനമായിരുന്നു സിനിമയ്ക്ക് വേണ്ടി. മേരിയുടെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു എല്ലാം ഞാന്‍ പഠിച്ചു. മേരിയുടെ മക്കളെയും ഭര്‍ത്താവിനെയും കണ്ടു സംസാരിച്ചു. ഒരു കായിക താരത്തിന്റെ രൂപഭാവം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. മേരി കോം എനിക്കൊരു പാഠമായിരുന്നു. ” പ്രിയങ്ക പറഞ്ഞു.

 

Actress deepika padukone words about mary com movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES