ബോളിവുഡ് താരസുന്ദരിയാണ് ദീപിക പദുകോൺ. നടിയായും മോഡലുമായി എല്ലാം തിളങ്ങുന്ന താരത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. 2007 ൽ ഷാരൂഖ് ഖാൻ പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തിയ താരം തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയും ചെയ്‌തു. ബോളിവുഡിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യയിൽ താരത്തിന് കൈനിറയെ ആരാധകരുണ്ട്. എന്നാൽ ഇപ്പോൾ താരം കോവിഡിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയിൽ എന്നെ മാറ്റി. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണിൽ ഭർത്താവ് റൺവീർ സിംഗിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടാമത്തെ ലോക്ക്ഡൗണിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ബാംഗ്ലൂരിലെ വീട്ടിലായിരുന്നു. ഈ സമയത്താണ് എനിക്കടക്കം കുടുബത്തിലെ എല്ലാവർക്കും രോഗം ബാധിക്കുന്നത്. ആദ്യത്തെ ലോക്ക്ഡൗൺ തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കുകയായിരുന്നു എല്ലാവരും. കൂടാതെ, പുതിയ സാഹചര്യത്തിൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗണും വ്യത്യസ്തമായിരുന്നു. കാരണം ഞാനടക്കം കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കോവിഡ് ബാധിതരായി.
റൺവീർ സിംഗിന്റെ നായികയായി 83എന്ന ചിത്രത്തിലൂടെയാണ് ദീപിക ഏറ്റവും ഒടുവിൽ എത്തിയത്. സിദ്ധാന്ത് ചദുർവേദി, അനന്യ പാണ്ഡേ എന്നിവർക്കൊപ്പമുള്ള ദീപിക പദുകോൺ ചിത്രം ;ഗെഹരായിയാൻ ആമസോൺ പ്രൈമിൽ ഫെബ്രുവരി 11 ന് പുറത്തിറങ്ങും.