തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ടെലിവിഷന്‍ താരവും അഭിനേത്രിയുമാണ് ഛാവി മിത്തന്‍. സ്തനാര്‍ബുദത്തോട് പൊരുതി ജയിച്ച വ്യക്തി കൂടിയാണ് ഛാവി. ഇന്ന് താരം പലർക്കും ഒരു മാതൃക കൂടിയാണ്. വിവാഹിതയായ നടി ഇന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. ഭര്‍ത്താവും മക്കളായ അര്‍ഹാമും അരീസയും ഛാവിയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
പോരാട്ടത്തെ കുറിച്ച് ഛാവി പറയുന്നതിങ്ങനെ,
എന്റെ വലതുഭാഗത്ത് സര്‍ജറി ചെയ്ത വലിയ പാടുകളുണ്ട്. മകന് അത് മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. പക്ഷെ, അമ്മയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവനറിയാം. അമ്മയെ കെട്ടിപ്പിടിക്കുമ്പോള്‍ പതുക്കെ വേണം എന്ന് എപ്പോഴും ഞാന്‍ അവനോട് പറയാറുണ്ട്. അതുകൊണ്ട് എപ്പോഴും എന്റെ ഇടതുഭാഗം എവിടെയെന്ന് ചോദിച്ച് ഉറപ്പുവരുത്തിയിട്ടേ എന്നെ കെട്ടിപ്പിടിക്കാറുള്ളൂ.
അവന്‍ എന്നെ ആ മുറിവുകള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവ ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. എങ്ങനെയാണ് മുറിവുണ്ടായതെന്ന് അവന്‍ ഇടയ്ക്കിടെ എന്നോട് ചോദിക്കാറുണ്ട്. വല്ലപ്പോഴും അവന്റെ കൈതട്ടി എന്റെ വലതുഭാഗത്ത് എനിക്ക് വേദനയെടുത്തത് അറിയുമ്‌ബോള്‍ അവന്‍ പേടിച്ചുപോകാറുണ്ട്.
തനിക്കുള്ള അസുഖത്തെക്കുറിച്ച് മകള്‍ക്കും അറിയാം. ചിലപ്പോഴൊക്കെ ജോലി തീര്‍ത്ത് വരുമ്പോള്‍ ക്ഷീണമായിരിക്കും. അപ്പോള്‍ ഞാന്‍ മകളോട് അമ്മയ്ക്ക് സുഖമില്ല, നീ ശ്രദ്ധിക്കണേ എന്നൊക്കെ പറയും. അരീസക്ക് അവളുടെ മുത്തശ്ശി കൂടി നഷ്ടപ്പെട്ടതുകൊണ്ട് എന്റെ അസുഖത്തെക്കുറിച്ച് വ്യക്തമായി അറിയാം. അവള്‍ ഇടയ്ക്കിടെ മുത്തശ്ശിയുടെ ചിത്രം എടുത്തുനോക്കി ഇതാണോ ആ അമ്മ എന്നൊക്കെ ചോദിക്കും. ചിലപ്പോള്‍ അവള്‍ മുത്തശ്ശിയെ നോക്കി കരയും.
നിന്റെ അമ്മ വളരെ ചെറുപ്പമാണെന്നും അതിനാല്‍ രോഗത്തോട് പൊരുതി ജയിക്കുമെന്ന ഉറപ്പുണ്ടെന്നും ഇടയ്ക്കിടെ പറഞ്ഞുകൊടുക്കാറുണ്ട്. സര്‍ജറിയ്ക്ക് ശേഷമുള്ള വിശ്രമത്തിന് ശേഷം ജിമ്മിലും പോയിത്തുടങ്ങണമെന്നാണ് നടി ആഗ്രഹിക്കുന്നത്. ആശുപത്രിയില്‍ ആയിരിക്കുമ്‌ബോള്‍ എപ്പോഴും മകള്‍ക്ക് അമ്മയുടെ അടുത്ത് തന്നെ ഇരിയ്ക്കാനായിരുന്നു ഇഷ്ടം.