കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഗുണകരമാണ്; കാരണം ഇതിന്റെയെല്ലാം തുടക്കകാരിയെന്നത് കാവ്യ മാധവനാണ്: ഭാഗ്യലക്ഷ്മി

Malayalilife
കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഗുണകരമാണ്; കാരണം ഇതിന്റെയെല്ലാം തുടക്കകാരിയെന്നത് കാവ്യ മാധവനാണ്: ഭാഗ്യലക്ഷ്മി

ഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവനെ  അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മൊഴികൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഉണ്ട് എന്നുമാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ നടി കാവ്യയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുകയാണ്. കാവ്യയെ ചോദ്യം ചെയ്യുന്നത് വലിയ രീതിയില്‍ ഗുണകരമാണെന്നും താരം പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെല്ലാം വ്യക്തമാക്കുന്നത്. കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ഗുണകരമാണ്. കാരണം അവര്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നത് നമുക്കെല്ലാം വ്യക്തമായിട്ട് അറിയാം. കാരണം ഇതിന്റെയെല്ലാം തുടക്കകാരിയെന്നത് കാവ്യ മാധവനാണ്.

കാവ്യയില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം തന്നെ. കാവ്യവുമായി ദിലീപിനുള്ള ബന്ധവും പിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പറച്ചിലും കാവ്യയുടെ പലരീതിയിലുള്ള ഫോണ്‍കോളുകളും എല്ലാം ഇതിന്റെ ഭാഗമാണ്. പെണ്‍കുട്ടി നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ തുടക്കമാണ് ഇതെല്ലാം തന്നെ. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ എന്നത് കേസില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാകുന്ന കാര്യമാണ്. പക്ഷേ ഇവര്‍ പഠിച്ച കള്ളന്‍മാരാണ്. യഥാര്‍ത്ഥത്തില്‍ എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുന്ന ആള്‍ക്കാരാണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കോടതി അവരുടെ കൈയിലാണ്. അവര്‍ വിചാരിച്ച സ്ഥലത്താണ് കോടതി നില്‍ക്കുന്നത് എന്നുള്ള ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് അവര്‍ എന്തൊക്കെ പറയണമെന്ന് പ്രതികള്‍ക്ക് അഭിഭാഷകര്‍ പഠിപ്പിച്ച് കൊടുക്കുന്നത് നമ്മള്‍ കേട്ടതാണ്.

ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന്‍ നടത്തിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. പക്ഷേ പോലീസ് ഇതിലും വലിയ കള്ളന്‍മാരെ കണ്ടിട്ടുള്ളത് കൊണ്ട് അവര്‍ക്ക് കൃത്യമായി അറിയാം. എന്തൊക്കെ ചോദിക്കണമെന്നത്. വക്കീലന്‍മാര്‍ അവരുടെ എത്തിക്സ് വിട്ടുകൊണ്ടാണ് ഈ കേസ് നടത്തി കൊണ്ടിരിക്കുന്നത്. പ്രതിഭാഗത്തിന് വേണ്ടിയാണ് വാദിക്കുന്നതെങ്കിലും സാധാരണപ്പെട്ട അഭിഭാഷകര്‍ക്ക് അല്‍പ്പം മനസാക്ഷിയുണ്ടാകും. തന്റെ കക്ഷി ജയിക്കണമെന്നാണഅ അഭിഭാഷകര്‍ ആഗ്രഹിക്കുന്നതെങ്കിലും കുറ്റാരോപിതര്‍ കാണിച്ച എല്ലാ വൃത്തികേടുകള്‍ അറിഞ്ഞ് കൊണ്ട് തന്നെ തെളിവുകള്‍ എല്ലാം അഭിഭാഷകര്‍ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. കാവ്യമാധവന്‍ സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ട്‌നസ് ആണ് അവരുടേത്. ജീവിതത്തില്‍ ഒരു കാര്യം അവര്‍ ആഗ്രഹിച്ചു. അത് നേടാന്‍ വേണ്ടി അങ്ങേയറ്റം പോയി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത് അവര്‍ നേടി. അതാണ് കാവ്യയുടെ സ്മാര്‍ട്ട്‌നെസ്. ഇതിലെവിടെയാണ് അവര്‍ പാവം എന്ന് പറയാന്‍ കഴിയുക.

ഒരു പെണ്ണ് തന്നെ ഒരു പെണ്ണിനെ നടുറോഡിലിട്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്‍ക്കുമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇതിന് ധൈര്യമെന്നത് എന്റെ നേട്ടമാണ് ഏറ്റവും വലുത് എന്നതാണ്. എന്റെ നേട്ടത്തിന് വേണ്ടി ഞാന്‍ ഏതറ്റം വരെ പോകുമെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. എന്റെ ലക്ഷ്യത്തില്‍ എത്തണം. ഞാന്‍ ആഗ്രഹിച്ചത് നേടണം. കാവ്യയ്ക്ക് അറിയാത്തതായി ഒന്നുമില്ല. കേരള ജനതയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുക എന്നത് അവര്‍ രണ്ടുപേരുടെയും ആവശ്യമാണ്. ദിലീപും കാവ്യയും വിവാഹിതരായപ്പോള്‍ ജനങ്ങളുടെ മനസില്‍ അവരെ കുറിച്ച് വല്ലാത്തൊരു പ്രതിച്ഛായയാണ് വന്നത്. ആ പ്രതിച്ഛായ ഇല്ലാതാക്കണമെങ്കില്‍ അവര്‍ ഈ കളികളെല്ലാം ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂ. കാവ്യ മാധവന്‍ തനിക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ അവര്‍ രണ്ട് സ്ത്രീകളുടെ ജീവന്‍ വെച്ചാണ് കളിച്ചത്. ഒരു സ്ത്രീയെ തെരുവിലിട്ട് അധിക്ഷേപിക്കാനും മറ്റൊരു സ്ത്രീയെ വീട്ടില്‍ നിന്ന് ഇറക്കി വിടാനും ഒരു പെണ്ണ കാരണമാകുമ്‌ബോള്‍ കാവ്യയോട് യാതൊരു സഹതാപവും തോന്നേണ്ട കാര്യമില്ല.

Actress bhagya lekshmi words about kavya madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES