Latest News

അഭിമുഖങ്ങളില്‍ വിശേഷങ്ങള്‍ പങ്കിടുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത പോവരുതെന്ന് ഭര്‍ത്താവും മകളും പറഞ്ഞിരുന്നു; മനസ്സ് തുറന്ന് മണിച്ചിത്രത്താഴിലെ അല്ലി

Malayalilife
അഭിമുഖങ്ങളില്‍ വിശേഷങ്ങള്‍ പങ്കിടുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത പോവരുതെന്ന് ഭര്‍ത്താവും മകളും പറഞ്ഞിരുന്നു; മനസ്സ് തുറന്ന് മണിച്ചിത്രത്താഴിലെ അല്ലി

ണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ  അല്ലിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം അശ്വനി നമ്പ്യാറിനെ അത്രപെട്ടെന്ന് ഒന്നും തന്നെ മറക്കാൻ സാധിക്കില്ല. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമ വിടുകയായിരുന്നു. മാത്രമല്ല കുടുംബസമേതം സിംഗപ്പൂരിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ  ഇപ്പോള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. 

അശ്വിനിയുടെ വാക്കുകള്‍ ഇങ്ങനെ, മലയാളത്തില്‍ കാണാതായതോടെ താന്‍ അഭിനയമേ നിര്‍ത്തിയെന്നാണ് പലരും കരുതിയിട്ടുള്ളത് എന്നാണ് തോന്നുന്നത്. ഡാന്‍സും അഭിനയവും ഇന്നും എന്റെ പാഷനാണ്. ഇപ്പോഴും ഇത് രണ്ടും ചെയ്യുന്നുമുണ്ട്. മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നുള്ളത് ശരിയാണ്. സിംഗപ്പൂര്‍ ചാനലുകളിലെ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലുമെല്ലാം തന്റെ സാന്നിധ്യമുണ്ട്. 

തമിഴിലെ ഒരു പരമ്പരയില്‍ അഭിനയിച്ചിരുന്നു ഇടക്കാലത്ത്. കൊവിഡും ലോക് ഡൗണും ഒക്കെ വന്നതോടെ ചെന്നൈയിലേക്കുള്ള വരവ് പ്രശ്നമായതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ സിറ്റിസണ്‍ ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം സ്വീകരിച്ച് ഇവിടെ സെറ്റിലാവുകയായിരുന്നു ഭര്‍ത്താവ്. അഭിമുഖങ്ങളില്‍ വിശേഷങ്ങള്‍ പങ്കിടുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത പോവരുതെന്ന് ഭര്‍ത്താവും മകളും പറഞ്ഞിരുന്നു, അതാണ് അവരെക്കുറിച്ച് കൂടുതല്‍ പറയാത്തത്.

വിവാഹ ശേഷവും അഭിനയിച്ചിരുന്നു. സിംഗപ്പൂരിലേക്ക് പോവുന്നതിന് മുന്‍പ് വരെ പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സിംഗപ്പൂരിലെത്തിയതോടെ കുടുംബത്തിനൊപ്പമായി കൂടുതല്‍ സമയം നീക്കി വെക്കുകയായിരുന്നു. അഭിനയം നിര്‍ത്തിയിട്ടില്ല. ഇപ്പോഴും അവസരം ലഭിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കും.

പ്രേക്ഷകര്‍ക്ക് ഞാനിപ്പോഴും മണിച്ചിതത്രത്താഴിലെ അല്ലിയാണ്. ആ പേരിലാണ് എല്ലാവരും ഓര്‍ത്തിരിക്കുന്നത്. അല്ലി അല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും സംസാരിക്കാറുള്ളത്. നായകനൊപ്പമോ നായികയ്ക്ക് തുല്യമായോ നില്‍ക്കുന്ന കഥാപാത്രമൊന്നുമായിരുന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ അത് ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ ഗുണമാണ്. എന്താണ് ഇപ്പോള്‍ അഭിനയിക്കാത്തതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്.

Actress aswini nambiar words about her family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES