വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്‍ ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
അഭിനേത്രി ആയില്ലായിരുന്നെങ്കില്‍ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായേനെ എന്ന രസകരമായ ഉത്തരമാണ് താരം നൽകിയതും. നേരത്തെ ആരാധകരിലും സോഷ്യല്‍ മീഡിയകളിലും അനുശ്രി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു.തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നത് സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ വൈറലായി മാറിയിരുന്നു. അടുത്തിടെ ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. താരജാഡകൾ ഒന്നും തന്നെ കാണിക്കാത്ത അനുശ്രീക്ക് നിരവധി ആരാധകരാണ് ഉള്ളത്. നിരവധി ഗ്ളാമറസ് ചിത്രങ്ങളായിരുന്നു താരം ലോക്ക് ഡൗൺ കാലത്ത് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്.