ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ അനുശ്രീയുടെ ചില നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആണായി ജനിക്കണമെന്നു ഒന്നും തോന്നിയിട്ടില്ല കാരണം ആറുമണി കഴിഞ്ഞു പുറത്ത് പോകരുത്, അങ്ങോട്ടു പോകരുത്, ഇങ്ങോട്ടു പോകരുത് എന്നൊക്കെയുള്ള നിയന്ത്രണങ്ങള്‍ ഒന്നും എന്നില്‍ ഇല്ലായിരുന്നു. എന്റെ ചേട്ടന്‍ എന്നെ രാത്രി സിനിമ കാണിക്കാന്‍ കൊണ്ട് പോകും. ഫുഡ് കഴിക്കാന്‍ കൊണ്ട് പോകും. അങ്ങനെ എല്ലാ സ്വാതന്ത്ര്യവും ആണിനെ പോലെ തന്നെ എനിക്കും ഉണ്ടായിരുന്നു. അത് കൊണ്ട് ആണായി ജനിച്ചിരുന്നെങ്കില്‍ അടിച്ചു പൊളിച്ചു നടക്കമായിരുന്നു എന്ന തോന്നല്‍ ഒന്നും ഉണ്ടായിട്ടില്ല.അനുശ്രീ പറയുന്നു.
അടുത്തിടെ ആയിരുന്നു അനുശ്രീയുടെ പേരിൽ ഗുരുവായൂർ ദേവസ്വം ബോർഡ് കേസ് നൽകിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.