ഒരിക്കലും നഷ്ടപരിഹാരം നല്‍കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്ൽ കുറിപ്പ് പങ്കുവച്ച് നടി അനുഷ്ക ഷെട്ടി

Malayalilife
topbanner
ഒരിക്കലും നഷ്ടപരിഹാരം നല്‍കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്ൽ കുറിപ്പ് പങ്കുവച്ച് നടി അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ശർമ്മ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവർക്ക് മനധൈര്യം നൽകുന്ന ഒരു  കുറിപ്പുമായി  രംഗത്ത് എത്തിയിരിക്കുകയാണ്  അനുഷ്‌ക ഷെട്ടി.  ഈ അവസരത്തില്‍ നടി അനുഷ്‌ക ഷെട്ടി ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നാണ് പറയുന്നത്. . ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം തുറന്ന്  പറയുന്നത്.

‘ഒരിക്കലും നഷ്ടപരിഹാരം നല്‍കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ പരമാവധി ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ ദുഷിച്ച കാലത്ത് നിന്ന് കരകയറാന്‍ നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. ദയവും ചെയ്ത് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുക. വീട്ടില്‍ തന്നെ ഇരിയ്ക്കുക. സ്വയം ലോക്ക്ഡൗണില്‍ ഏര്‍പ്പെടുക. കുടുംബവുമായും സുഹൃത്തുക്കളുമായി സംസാരിക്കുക’.

‘ബന്ധം നിലനിര്‍ത്തുക. എല്ലാവര്‍ക്കും അവരുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ അറിയണം എന്നില്ല.ഒന്ന് ശ്വാസമെടുത്ത്, ദിവസവും നല്ലത് എന്തെങ്കിലും ചിന്തിയ്ക്കുക. നമുക്ക് ചുറ്റുമുള്ള അവസ്ഥയെ മറികടക്കാന്‍ പോസിറ്റീവ് ആയി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനയിലെങ്കിലും എല്ലാവരെയും ഉള്‍പ്പെടുത്തുക. ഈ നിമിഷം എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് ഊര്‍ജ്ജം ചെലവഴിക്കരുത്. മനുഷ്യശക്തി ഉപയോഗിച്ച് നമുക്ക് ഒരുമിച്ച് ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിയ്ക്കും’ അനുഷ്‌ക ഷെട്ടി കുറിച്ചു.

Actress anushka shetty words about corona

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES