ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനിഘയെ ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് . 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഘ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവയായ താരം അടുത്തിടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരുന്നു. അനിഖയ്ക്ക് നേരിടേണ്ടി വന്നത് വളരെ രസകരമായ ചോദ്യങ്ങളായിരുന്നു.
ഒരാള്‍ അനിഖയോട് നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. എന്നാല്‍ ഇത്തരമൊരു അനുഭവം യഥാര്‍ത്ഥത്തില്‍ തനിക്കുണ്ടായിരുന്നുവെന്നാണ് അനിഖ വെളിപ്പെടുത്തിയതും. ഇമെയില്‍ വഴിയായിരുന്നു ഇയാളുടെ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും അനിഖ വെളിപ്പെടുത്തുകയാണ്.
എന്നാൽ മറ്റൊരാള്‍ തന്റെ ഉയരത്തെ കുറിച്ച് ഇന്‍സെക്യൂരിറ്റി തോന്നിയിരുന്നുവോ എന്നായിരുന്നു ചോദിച്ചത്. ആദ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം 5'2 എന്നതൊരു ഗുണമാണെന്നാണ് അനിഖ പറയുന്നത്. വിശ്വാസമാണ് അനിഖയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് അവസാനം താരം അഭിനയിച്ച മലയാള സിനിമ. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ഏത് ലുക്കും അനായാസം അനിഖയ്ക്ക് ചേരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.