മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവയായ താരം ഒരു വ്ലോഗെർ കൂടിയാണ്. എന്നാൽ ഇപ്പോൾ അമ്മ സിന്ധു കൃഷ്ണയ്ക്ക് ഒപ്പമുള്ള രസകരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഹാന.
അഹാന ഇൻസ്റാഗ്രാമിലൂടെ അമ്മയ്‌ക്കൊപ്പം ഷോപ്പിംഗിനിടെ പകർത്തിയ ചിത്രങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്. കൗതുകമുണർത്തുന്ന ഡിസൈനിലുള്ള കണ്ണടകളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. കണ്ണട ധരിച്ച ഞങ്ങളെ കടയിലെ ജീവനക്കാർ തുറിച്ചുനോക്കി, ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചുവെന്നാണ് അഹാന കുറിക്കുന്നത്.
അടുത്തിടെ ആയിരുന്നു താരം കാശ്മീരിലേക്ക് അവധിക്കാലയാത്ര നടത്തിയത്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു.
ഒരു സൂപ്പർസ്റ്റാറിനെ പോലെ ആദ്യക്കാഴ്ചയിൽ തന്നെ കാശ്മീർ തന്റെ ഹൃദയം കവർന്നു എന്നാണ് അഹാന കുറിച്ചത്. “ഹലോ.. കാശ്മീർ! നേരിട്ട് എന്റെ ഹൃദയത്തിലേക്ക് എന്തൊരു സൂപ്പർ-സ്റ്റാർ എൻട്രിയാണ് നിങ്ങൾ നടത്തിയത്. നിന്നെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മയായി ഞാനിതെന്നും കാത്തുസൂക്ഷിക്കും.”