Latest News

വീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും; കാരണം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ രംഗത്ത്

Malayalilife
വീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും; കാരണം വെളിപ്പെടുത്തി നടി  അഹാന കൃഷ്ണ രംഗത്ത്

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. എന്നാൽ ഇപ്പോൾ നടി അഹാന വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്," അഹാന പറയുന്നത്.

ജീവിത പങ്കാളിയ്ക്ക് വേണ്ട ഗൂണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അമ്മ സിന്ധുവിനോടെപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു. വെറൈറ്റി കണ്ണട ധരിച്ച്
ധരിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്. ''ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്.നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.അഹാനയ്ക്കൊപ്പം യാത്രകളിൽ ഒപ്പം പോകാറുള്ളത് അമ്മ സിന്ധുവാണ്

Actress ahana krishna words about ammas diary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES