ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ നാത്തൂൻ മുക്തയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എന്റെ പ്രിയപ്പെട്ട നാത്തൂന്‍. നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്, എന്നുമാണ് റിമി മുക്തയെ കുറിച്ച് പറയുന്നത്. സഹോദരന്റെ ഭാര്യ എന്നതിലുപരി റിമി ടോമിയുടെ നല്ലൊരു സുഹൃത്തുമാണ് മുക്ത. ഇപ്പോള്‍ മുക്തയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. അടുത്തിടെ റിമി ടോമി മുക്തയുടെ കൊച്ചിയിലെ ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമായിരുന്നു. 2014ല്‍ റിമിയാണ് ഓപ്പണ്‍ ഡിസൈനില്‍ പണിത ഫ്‌ലാറ്റ് വാങ്ങിയത്. പിന്നീട് സഹോദരന്‍ റിങ്കുവിനും മുക്തയ്ക്കുമായി ഫ്‌ലാറ്റ് നല്‍കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം റിമി പങ്കുവെച്ച മറ്റ് ചില ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. താരം സമൂഹമാധ്യമങ്ങളിലൂടെ റിമിയുടെ അനിയത്തി റീനുവിന്റെ കുട്ടിയുടെ മാമ്മോദീസ ചിത്രങ്ങളാണ് പങ്കുവെച്ചത്. മാമ്മോദീസ നടന്നത് ഇരുകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു. ചടങ്ങില്‍ റിമി വെള്ള നിറത്തിലുള്ള ഫ്‌ളോറല്‍ സാരിയും പച്ചനിറത്തിലുള്ള ബ്ലൗസുമായിരുന്നു അണിഞ്ഞത്. മുക്തയും കുടുംബവും പാര്‍ട്ടി വെയറിലാണ് വന്നത്. റിമി ആകട്ടെ കുട്ടിമണിയെ എടുത്ത് പള്ളിയ്ക്കുള്ളില്‍ നില്‍ക്കുന്നതടക്കമുള്ള ഫോട്ടോസാണ് പങ്കുവെച്ചത്.