Latest News

നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവും തനിക്കില്ല; തരുണിന്റെ അമ്മയുടെ വാക്കുകളെ കുറിച്ച് ‌ പ്രിയാമണി

Malayalilife
 നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവും തനിക്കില്ല; തരുണിന്റെ അമ്മയുടെ വാക്കുകളെ കുറിച്ച് ‌ പ്രിയാമണി

മലയാള സിനിമ  പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി.  മോഡലിങ്ങിൽ എല്ലാം തന്നെ സജീവയായ താരം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ  അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയമണി  ഇപ്പോൾ  പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഗോസിപ്പുകളെക്കുറിച്ചു വെളിപ്പെടുത്തുകയാണ്.  നടന്‍ തരുണുമായി പ്രിയ മണി ഒന്നിക്കുന്നു എന്നുള്ളത് തെലുങ്ക് സിനിമ ഗോസിപ് കോളങ്ങളില്‍ ശക്തമായിരുന്ന ഒരു പ്രണയ വാര്‍ത്തയായിരുന്നു. നടന്‍ തരുണുമായി പ്രിയാമണി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ 2005ല്‍ നവ വസന്തം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോഴാണ് പ്രചരിക്കാന്‍ തുടങ്ങിയത്.  ഇരുവരും ഇതേക്കുറിച്ച്‌ യാതൊരു പ്രതികരണവും  നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ 15 വര്‍ഷങ്ങള്‍ക്കിപ്പുറം തരണുമായുള്ള ബന്ധത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് താരം.

തരുണിന്റെ അമ്മ പോലും തങ്ങള്‍ പ്രണയത്തിലാണെന്നാണ് കരുതിയിരുന്നതെന്നു പ്രിയ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … 'നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്ബോഴാണ് ഞാനും തരുണും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത ആദ്യം കേള്‍ക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനില്‍ എന്നെ കാണാന്‍ വന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വിവാഹം കഴിക്കുന്നതില്‍ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കില്‍ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു.

ഞങ്ങള്‍ തമ്മില്‍ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പിന്നീട് തരുണ്‍ അമ്മയോട് പറഞ്ഞു. ഒരു നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചാലാണ് സാധാരണ ഇതുപോലെയുള്ള വാര്‍ത്തകള്‍ വരാറുള്ളത്. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോഴാണ് തന്നെയും തരുണിനെയും കുറിച്ച്‌ വാര്‍ത്തകള്‍ വന്നത്. ' പ്രിയാമണി പറഞ്ഞു.

Actress Priya mani words about tharun mother said

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES