Latest News

നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു; വിവാഹം സെപ്റ്റംബറില്‍

Malayalilife
നടി  മിയ ജോര്‍ജ് വിവാഹിതയാവുന്നു;  വിവാഹം സെപ്റ്റംബറില്‍

ലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ നടിയാണ്  മിയജോർജ്.വേറിട്ട സംസാര ശൈലിയും സ്വഭാവികത നിറഞ്ഞ അഭിനയവുമൊക്കെയായി താരത്തെ മറ്റുതരംഗങ്ങളിൽ നിന്ന് വ്യത്യസ്തയാകുന്നത്. എന്നാൽ ഇപ്പോൾ മിയ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ  പോവുകയാണെന്നുള്ള വാർത്താക്കൻ പുറത്ത് വരുന്നത്. പാലാക്കാരിയായ മിയയുടേയും ബിസിനസുകാരനായ അശ്വന്‍ ഫിലിപ്പിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനി  ഉടമ കൂടിയാണ്  അശ്വന്‍ ഫിലിപ്പ്.    വരന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം  നടന്നത് എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.  ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലായി മാറുന്നത്.

മിയ അഭിനയലോകത്തേക്ക് ടെലിവിഷനിലൂടെയാണ്  എത്തിയത്. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയിൽ മാതാവിന്റെ  വേഷം താരമാണ് അഭിനയിച്ചിരുന്നതും. താരം  കുഞ്ഞാലി മരക്കാര്‍ സീരിയലിലും വേഷമിട്ടിരുന്നു. ബിഗ് സ്‌ക്രീനില്‍ മിയ തുടക്കം കുറിച്ചിരുന്നത്  ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു. താരത്തിന് നായികയാവാനുള്ള അവസരം ലഭിച്ചത് ചേട്ടായീസിലൂടെയായിരുന്നു. 

അതേ സമയം താരത്തിന്റെ റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, തുടങ്ങിയ സിനിമകളിലെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സാമൂഹ്യ അകലം പാലിച്ചും അധികം ആള്‍ക്കാരില്ലാതെയുമാണ്   ലോക് ഡൗണ്‍ സമയമായതിനാല്‍ വിവാഹ ചടങ്ങുകളെല്ലാം നടത്തുന്നത്.
 

Actress Miya George will married soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES