മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെക്ക് ചുവട് വച്ച താരം ഏതാനും നല്ല കഥാപാത്രങ്ങള്‍ ആസ്വാധകര്‍ക്കായി നല്‍കിയ ശേഷം ദുബായിലേക്ക് പോവുകയും ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍ മലയാളം എഫ്എമ്മിലെ തിരക്കിട്ട ആര്‍ജെയാണ് മീര അറിയപ്പെടുന്നത്. ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ മീര തന്റെ ദുബായ് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മീര പങ്കുവെച്ച പുതിയ ചിത്രവും അതിനൊരാള്‍ നല്‍കിയ കമന്റും അതിന് താരം നൽകിയ പ്രതികരണവുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മീര തന്റെ ഇൻസ്റാഗ്രാമിലൂടെ ചുവന്ന ജാക്കറ്റും കറുത്ത ഷോര്‍ട്ട്‌സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് പങ്കുവെച്ചത്. എന്നാൽ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റ് സണ്ണി ലിയോണിനെ കടത്തിവെട്ടും എന്നായിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി താരം എത്തുകയും ചെയ്തു. മീരയുടെ മറുപടി ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ എന്നായിരുന്നു. എന്നാല്‍ ഇതിന് മറുപടി നൽകികൊണ്ട് യുവാവ് വീണ്ടും കമന്റുമായെത്തി. വകതിരിവ് വട്ട പൂജ്യം, വീട്ടില്‍ ഉളളവരെ പറയുന്നത് ആണോ സംസ്‌കാരം. എങ്ങനെ താന്‍ ഒക്കെ ആര്‍ജെ ആയി എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതിനും മീര കൃത്യമായിട്ടുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്.
ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീര നല്‍കിയ മറുപടി. മീരയ്ക്ക് കമന്റില്‍ പിന്തുണയുമായി ധാരാളം പേര്‍ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ കമന്റ് സമൂഹമാധ്യമങ്ങളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു.