മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഒരു കാലത്ത് സ്‌ക്രീനിലെ മികച്ച താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആ സന്തോഷത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്.
2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരാകുന്നത്. മുൻപേ തന്നെ ഒരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നിറഞ്ഞ് നിന്നിരുന്നു. മകളായ മീനാക്ഷി ദിലീപിനൊപ്പം ഇരുവരും വേർ പിരിഞ്ഞപ്പോൾ നിൽക്കുകയായിരുന്നു. തുടർന്നായിരുന്നു മഞ്ജു വാര്യർ സിനിമയിലേക്ക് വീണ്ടും ഒരു മടങ്ങി വരവ് നടത്തിയത് .കൈ നിറയെ അവസരങ്ങയിരുന്നു പിന്നീട് അങ്ങോട്ട് മഞ്ജുവിനെ തേടി എത്തിയിരുന്നതും. ഇരുവരും പരസ്പരം വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഇഷ്ടത്തിനും ആരാധകർക്ക് യാതൊരു മാറ്റമില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിയുന്നത്.
വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശക്തമായ അവയെ നേരിടുകയായിരുന്നു മഞ്ജു വാര്യർ.താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഒരുവാക്ക് പോലും താരം സംസാരിക്കാറുമുണ്ടായിരുന്നില്ല.14വർഷത്തിൽ ഒരിക്കൽപ്പോലും ജോലി ചെയ്യാൻ ജോലി ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ മനസ് വേദനിച്ചിട്ടില്ല.ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീയെന്ന നിലയിൽ താൻ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്ന് മഞ്ജു വാര്യർ വ്യക്തമാക്കുന്നത്.