28 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് മൈഡിയര്‍ മുത്തച്ഛനിലെ മാളൂ; മനസ്സ് തുറന്ന് നടി മധുരിമ നര്‍ല

Malayalilife
28 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് മൈഡിയര്‍ മുത്തച്ഛനിലെ മാളൂ; മനസ്സ് തുറന്ന് നടി മധുരിമ നര്‍ല

ത്യന്‍അന്തിക്കാട് ഒരുക്കിയ മൈഡിയര്‍ മുത്തച്ഛന്‍ എന്ന ചിത്രത്തിലൂടെ മാളുവായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മധുരിമ നര്‍ല. വളരെ കുറച്ച് സിനിമകളിൽ മാത്രമായിരുന്നു താരത്തെ കാണാൻ സാധിച്ചിരുന്നത്. സിനിമ വിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും  സിനിമയിലേക്ക്  മടങ്ങി  എത്തുകയാണ് മധുരിമ. 28 വര്‍ഷത്തെ ഇടവേളയ്ക്കാണ് നടി ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്.  വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ക്യാമെറയെ അഭിമുഖീകരിക്കുമ്പോൾ  തനിക്ക് തെല്ലും സങ്കോചമില്ലെന്ന് മധുരിമ  ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തുറന്ന് പറയുകയാണ്.

മംഗളഗിരിയിലായിരുന്നു താന്‍ ജനിച്ചത്. ചെന്നൈയിലാണ് വളര്‍ന്നത്. അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉപരിപഠനം അമേരിക്കയിലും ഓസ്‌ട്രേലിയയിലുമായിരുന്നു. ഇതോടെയാണ് സിനിമയില്‍ നിന്നും അകലുന്നത്. അന്ന് പഠനത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയതെന്നും പിന്നീട് താന്‍ നൃത്തത്തിലേക്ക് തിരികയായിരുന്നു. മൈ ഡിയര്‍ മുത്തച്ഛനില്‍ അഭിനയിക്കുമ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു താന്‍. ആദ്യം കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. എല്ലാവരും തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയതെന്ന് മധുരിമ ഓര്‍ക്കുന്നു. തിലകന്‍, മുരളി, ഉര്‍വശി, ശ്രീനിവാസന്‍, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു അത്.

2007 മുതല്‍ നൃത്തത്തെ വളരെ ഗൗരവ്വമായി കാണാന്‍ തുടങ്ങി. അന്ന് മുതല്‍ നൃത്തമാണ് തന്റെ ജീവിതം. ഇപ്പോള്‍ നാട്യശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുകയാണ്. തന്മയ എന്ന നൃത്ത വിദ്യാലയം നടത്തുന്നു. ചെന്നൈയിലും അമേരിക്കയിലുമായി ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതിന് പുറമെ ഓണ്‍ലൈനായും നൃത്തം പകര്‍ന്നു നല്‍കുന്നുണ്ട്. ലോകം വളരെ പെട്ടെന്നാണ് മാറുന്നത്. അതിനോടൊപ്പം സിനിമയും മാറിയിട്ടുണ്ട്. കലാരംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് തന്നെയാണ് താനും ജീവിച്ചത്. അതിനാല്‍ വീണ്ടും സിനിമയിലെത്തുമ്പോള്‍ യാതൊരു സങ്കോചവുമില്ല. ഇന്നും തന്റെ മീര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പലരും ഇന്‍സ്റ്റഗ്രാമില്‍ അതേക്കുറിച്ച് മെസേജുകള്‍ അയക്കാറുണ്ട്. അതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനം. കന്നഡയിലും തെലുങ്കിലുമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലേക്കും ക്ഷണം ലഭിക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാളത്തിലേക്കും മടങ്ങി വരും.

Actress Madhurima narla words about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES