മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആത്മീയ രാജന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ നടി വിവാഹിതയായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
മറൈന്‍ എഞ്ചിനീയറായ സനൂപാണ് ആത്മീയയുടെ കഴുത്തിൽ താലി ചാർത്തിയത്. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച ആണ് വിവാഹ സൽക്കാര ചടങ്ങുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.
ആത്മീയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. നടി നായികയായി ജയറാം നായകനായ മാർക്കോണി മത്തായിയിലും എത്തിയിരുന്നു. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയയെ തേടി എത്തിയിരുന്നു.